Cochin Shipyard Trainee Recruitment 2023

Cochin Shipyard Trainee Recruitment 2023

ഇന്ത്യയിലെ ഒരു പ്രധാന കപ്പൽ നിർമ്മാണ - അറ്റകുറ്റപ്പണി ശാലയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ്. വിമാനവാഹിനി കപ്പലുകൾ ഉൾപ്പെടെ 35 കപ്പലുകൾ ഇതിനകം ഷിപ്പ് യാർഡ് നിർമ്മിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ മിന്നിരത്ന സ്റ്റാറ്റസും കൊച്ചിൻ ഷിപ് യാർഡിന് ലഭിച്ചിട്ടുണ്ട് (Cochin Shipyard Trainee Recruitment).



1972ൽ സ്ഥാപിതമായ കൊച്ചിൻ ഷിപ്പിയാർഡ് കേരളത്തിലെ കൊച്ചി തുറമുഖം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. 


എയർക്രാഫ്റ്റ് ക്യാരിയറുകൾ, ടാങ്കറുകൾ, ബൾക്ക് ക്യാരിയറുകൾ, പെട്രോൾ ബോട്ടുകൾ, ഡൈവിംഗ് സപ്പോർട്ട് വെസൽസ് എന്നീ വിഭാഗങ്ങളിലുള്ള നൗകകളുടെ ഡിസൈനിങും നിർമ്മാണവും റിപ്പയറിങ്ങും കൊച്ചിൻ ഷിപ്പിയാർഡിന്റെ സേവനങ്ങളാണ്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിയായ ഐ എൻ എസ് വിക്രാന്ത് നിർമ്മിച്ചതും കൊച്ചിൻ ഷിപ് യാർഡ് ആണ് (Cochin Shipyard jobs).

Cochin Shipyard Draftsman Trainee 2023

കേരളത്തിൽ എൻജിനീയറിങ് ട്രേഡിൽ ഡിപ്ലോമ പാസായവർക്ക് ട്രെയിനിങ് ലഭിക്കാവുന്ന ഏറ്റവും നല്ല സ്ഥാപനങ്ങളിൽ ഒന്നാണ് കൊച്ചിൻ ഷിപ് യാർഡ്.


ഇപ്പോൾ പുറത്തിറക്കിയ പുതിയ നോട്ടിഫിക്കേഷൻ വഴി കൊച്ചിൻ ഷിപ് യാർഡിലേക്ക് ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി തസ്തികയിൽ ആകെ 76 ഒഴിവുകൾ ഉണ്ട്. മെക്കാനിക്കൽ ഇലക്ട്രിക്കൽ ട്രേഡുകൾ പഠിച്ചവർക്കാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. ഈ തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, മറ്റു നിബന്ധനകൾ അപേക്ഷിക്കാനുള്ള അവസാന തീയതി എന്നിവയെല്ലാം താഴെ കൊടുത്തിരിക്കുന്നു


യോഗ്യതകൾ

എസ് എസ് എൽ സി പാസ്

60% മാർക്കോടുകൂടി സംസ്ഥാന ബോർഡിന്റെ ഒരു ടെക്നിക്കൽ എജുക്കേഷൻ സ്ഥാപനത്തിൽ നിന്നും മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ട്രേഡിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈനിൽ (CAD) പരിചയവും.

Age Limit

18 നും 25 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാം.


നിയമന രീതി

ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ രണ്ടുഘട്ടങ്ങളിലായിയാണ് നടക്കുക.


ഓൺലൈനായി നടത്തുന്ന 50 മാർക്കിനുള്ള ഒബ്ജക്റ്റ് ടൈപ്പ് ടെസ്റ്റാണ് ആദ്യഘട്ടത്തിൽ. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർ രണ്ടാം ഘട്ടത്തിലെ 30 മാർക്കിന്റെ CAD സോഫ്റ്റ്‌വെയർ പ്രാക്ടിക്കൽ എക്സാം അഭിമുഖീകരിക്കണം. ഇതിനോടൊപ്പം ഡിപ്ലോമയുടെ 20 മാർക്കും കൂടി ചേർത്ത് ആകെ 100 മാർക്കിനാണ് പരീക്ഷ (Cochin Shipyard Trainee Vacancy).


How to Apply

✔ താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക

✔ ശേഷം വരുന്ന ലിങ്കിൽ അവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്തതിനുശേഷം ആപ്ലിക്കേഷൻ സമർപ്പിക്കുവാനുള്ള വിൻഡോ തുറക്കുക

✔ വ്യക്തിഗതമായ വിവരങ്ങളും വിദ്യാഭ്യാസ രേഖകളും അപ്‌ലോഡ് ചെയ്യുക

✔ അപേക്ഷാ ഫീസ് കൂടിയടച്ച് ആപ്ലിക്കേഷന്റെ ഒരു പ്രിന്റൗട്ട് എടുത്തു വയ്ക്കുക. വെബ്സൈറ്റ് ജനറേറ്റ് ചെയ്ത ആപ്ലിക്കേഷൻ നമ്പർ പ്രിന്റൗട്ടിൽ ഉണ്ടാകും

✔ 600 രൂപയാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗങ്ങളിലുള്ളവർ അപേക്ഷാ ഫീസ് നൽകേണ്ടതില്ല.


✔ ഡിപ്ലോമയെക്കാൾ ഉയർന്ന യോഗ്യതകളായ ബി ടെക്, എം എസ്.സി  ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാവില്ല.


രണ്ടുവർഷം ദൈർഘ്യമുള്ള ട്രെയിനിങ് പ്രോഗ്രാം ആണിത്. ട്രെയിനിങ്ങിന്റെ ആദ്യവർഷം 12,600 രൂപയും രണ്ടാം വർഷം 13,800 രൂപയും പ്രതിമാസ വേതനമായി ലഭിക്കും. മെക്കാനിക്കൽ ട്രേഡിൽ 59 ഒഴിവുകളും ഇലക്ട്രിക്കൽ 17 ഒഴിവുകളുമാണ് ഉള്ളത്. അപേക്ഷിക്കേണ്ട ലിങ്കും ഔദ്യോഗിക നോട്ടിഫിക്കേഷനും ചുവടെ നൽകിയിരിക്കുന്നു.


Last Date to Apply :19-04-2023

APPLY NOW | NOTIFICATION

Post a Comment

أحدث أقدم