പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഫീൽഡ് എൻജിനീയർ, ഫീൽഡ് സൂപ്പർവൈസർ ഒഴിവുകൾ
പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഫീൽഡ് എൻജിനീയർ, ഫീൽഡ് സൂപ്പർവൈസർ ഒഴിവുകൾ. 800 ഒഴിവുകൾ ആണുള്ളത് . 2 വർഷത്തെ താൽക്കാലിക കരാർ നിയമനം. ഇന്ത്യയിലോ വിദേശത്തോ നിയമനമുണ്ടാകാം.
ഓൺലൈൻ അപേക്ഷ ഡിസംബർ 11 വരെ.
തസ്തിക, യോഗ്യത, ശമ്പളം എന്നിവ താഴെ കൊടുക്കുന്നു:
ഫീൽഡ് എൻജിനീയർ
(ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഐടി)
ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / പവർ സിസ്റ്റംസ് എൻജിനീയറിങ് / പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ) / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ /ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് / കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ എൻജിനീയറിങ് / ഐടിയിൽ 55% മാർക്കോടെ ബിഇ / ബിടെക് / ബിഎസ്സി (എൻജിനീയറിങ്), ഒരു വർഷം പരിചയം. (പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്ക് കുറഞ്ഞ മാർക്ക് നിബന്ധനയില്ല); 30,000-1,20,000 രൂപ.
ഫീൽഡ് സൂപ്പർവൈസർ
(ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ)
ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / പവർ സിസ്റ്റംസ് എൻജിനീയറിങ് / പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ) / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ / ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ 55% മാർക്കോടെ ഡിപ്ലോമ, ഒരു വർഷം പരിചയം (പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്ക് കുറഞ്ഞ മാർക്ക് നിബന്ധനയില്ല)
23,000-1,05,000 രൂപ
പ്രായപരിധി: 29. അർഹർക്ക് ഇളവ്.
അപേക്ഷ ഫീസ്: ഫീൽഡ് എൻജിനീയർ-400
രൂപ; ഫീൽഡ് സൂപ്പർവൈസർ–300 രൂപ.
പട്ടികവിഭാഗ, ഭിന്നശേഷി,
വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷ ഫീസില്ല.
إرسال تعليق