Powergrid Corporation of India Field Engineer and Field Supervisor Vacancies

പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഫീൽഡ് എൻജിനീയർ, ഫീൽഡ് സൂപ്പർവൈസർ ഒഴിവുകൾ


 പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഫീൽഡ് എൻജിനീയർ, ഫീൽഡ് സൂപ്പർവൈസർ ഒഴിവുകൾ. 800 ഒഴിവുകൾ ആണുള്ളത് . 2 വർഷത്തെ താൽക്കാലിക കരാർ നിയമനം. ഇന്ത്യയിലോ വിദേശത്തോ നിയമനമുണ്ടാകാം.

ഓൺലൈൻ അപേക്ഷ ഡിസംബർ 11 വരെ.

തസ്തിക, യോഗ്യത, ശമ്പളം എന്നിവ താഴെ കൊടുക്കുന്നു:

ഫീൽഡ് എൻജിനീയർ

 (ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഐടി)

ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / പവർ സിസ്റ്റംസ് എൻജിനീയറിങ് / പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ) / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ /ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് / കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ എൻജിനീയറിങ് / ഐടിയിൽ 55% മാർക്കോടെ ബിഇ / ബിടെക് / ബിഎസ്‌സി (എൻജിനീയറിങ്), ഒരു വർഷം പരിചയം. (പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്ക് കുറഞ്ഞ മാർക്ക് നിബന്ധനയില്ല); 30,000-1,20,000 രൂപ.

ഫീൽഡ് സൂപ്പർവൈസർ 

(ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ)

ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / പവർ സിസ്റ്റംസ് എൻജിനീയറിങ് / പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ) / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ / ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ 55% മാർക്കോടെ ഡിപ്ലോമ, ഒരു വർഷം പരിചയം (പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്ക് കുറഞ്ഞ മാർക്ക് നിബന്ധനയില്ല)

23,000-1,05,000 രൂപ


പ്രായപരിധി: 29. അർഹർക്ക് ഇളവ്.


അപേക്ഷ ഫീസ്: ഫീൽഡ് എൻജിനീയർ-400

 രൂപ; ഫീൽഡ് സൂപ്പർവൈസർ–300 രൂപ.


പട്ടികവിഭാഗ, ഭിന്നശേഷി, 

വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷ ഫീസില്ല.


Post a Comment

Previous Post Next Post