Vacancy for the post of Tradesman (Welding) in Technical High School

നെടുമങ്ങാട്‌ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാന്‍ (വെല്‍ഡിംഗ്) തസ്തികയില്‍  ഒഴിവ്.  താല്‍ക്കാലിക ഒഴിവാണ്.


യോഗ്യത

∎ എസ് എസ് എല്‍ സിയും ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ഐ.ടി.ഐ / വിഎച്ച്‌എസ്‌ഇ/ കെജിസി ഇ / ഡിപ്ലോമയുമാണ് യോഗ്യത. 

∎ ഒക്ടോബര്‍ 25ന് രാവിലെ 10ന് സ്‌കൂളില്‍ ഇൻ്റർവ്യു നടക്കും. 

∎ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും പകര്‍പ്പും അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0472 2812686

ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഫിസിയോതെറാപ്പിസ്റ്റ്, സാനിറ്റേഷന്‍ വര്‍ക്കര്‍ APPLY NOW

പ്രൊജക്‌ട് അസിസ്റ്റന്റ് ഒഴിവുകൾ

15-ാം ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോടാഗിങ്, ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കല്‍ പ്രവൃത്തികള്‍ക്കായി തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ പ്രൊജക്‌ട് അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. 

∎ 2022 ജനുവരി ഒന്നിന് 18 നും 30 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം ഇളവ് ബാധകം. ഡി.സി.പി/ഡി.സി.എ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് /ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡി.സി.എ (ഒരു വര്‍ഷം)/പി.ജി.ഡി.സി.എ. ആണ് യോഗ്യത. 

∎ താത്പര്യമുള്ളവര്‍ രേഖകള്‍ സഹിതം നവംബര്‍ രണ്ടിന് വൈകിട്ട് 5 ന് മുമ്പ് bdotrithalanew2@gmail.com  അപേക്ഷിക്കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0466-2370307, 9495384678.



Post a Comment

أحدث أقدم