KSRTC യില് അവസരങ്ങൾ Opportunities at KSRTC

കെഎസ്ആർടിസിയിൽ അവസരങ്ങൾ


KSRTC ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് ജില്ലാ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി കെഎസ്ആർടിസി അപേക്ഷ ക്ഷണിച്ചു. 2022 നവംബർ 10 മുതൽ 2023 ജനുവരി 20 വരെയുള്ള കാലയളവിൽ ശബരിമല സ്പെഷ്യൽ സർവീസ് ഓപ്പറേഷൻ കാര്യക്ഷമമായി നടത്തുവാൻ വേണ്ടി കെഎസ്ആർടിസിയിൽ ജില്ലാ അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനം നടക്കുന്നു. 

● കെ എസ് ആർ ടി സി യിൽ ഡ്രൈവർ ഒഴിവുകൾ

● കെ എസ് ആർ ടി സി യിൽ കണ്ടക്ടർ ഒഴിവുകൾ

അപേക്ഷകരിൽ നിന്നും നിശ്ചിത മാനദണ്ഡ പ്രകാരം റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും പിന്നീട് കെഎസ്ആർടിസിയിലെ വിവിധ ഡിപ്പോകളിൽ ഉണ്ടാവുന്ന തിരക്കുള്ള ഉത്സവങ്ങൾ, അവധി കഴിഞ്ഞുള്ള ദിവസങ്ങൾ തുടങ്ങിയ ആവശ്യത്തിലേക്ക് ജീവനക്കാരെ ആവശ്യമുണ്ടെങ്കിൽ ഈ റാങ്ക് ലിസ്റ്റിൽ നിന്നും ദിവസവേദന അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ്. അഞ്ചുവർഷത്തിൽ കുറയാതെ ഡ്രൈവിംഗ് പ്രവർത്തി പരിചയമുള്ളവർക്ക് ഡ്രൈവർ തസ്തികകളിലേക്ക് അപേക്ഷിക്കാം. അഞ്ചുവർഷത്തിൽ കുറയാതെ കണ്ടക്ടർ പ്രവർത്തി പരിചയമുള്ളവർക്ക്, കണ്ടക്ടർ തസ്തികയിലേക്കും അപേക്ഷിക്കാം പ്രായം 25 മുതൽ 55 വയസ്സ് വരെയാണ് കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക

കെ.എസ്.ആര്‍.റ്റി.സി സര്‍വ്വീസുകളില്‍ താല്‍കാലിക ജീവനക്കാരെ നിയോഗിക്കുന്നത് സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ 19-11-2018 ലെ WP(C) no. 31017/2019 വിധിയുടേയും സുപ്രീം കോടതിയുടെ 08-09-2019 ലെ Special Leave Appeal No. 1011/2019 വിധിയുടേയും അടിസ്ഥാനത്തിലാണ് താല്‍കാലിക ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയോഗിക്കുന്നത്.ഡ്രൈവര്‍ തസ്തികയിലേക്ക്, ഹൈക്കോടതി ഉത്തരവ് W.A.Nos.1126 & 1127/2022 dt.22.08.2022 പ്രകാരം കെ.എസ്.ആര്‍.ടി.സി യിലേക്ക് നിയമനത്തിനായി 23-08-2012 ല്‍ നിലവില്‍ വന്ന PSC യുടെ Reserve Driver Rank ലിസ്റ്റില്‍ (Category no. 196/2010) ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നൽകും. കെ.എസ്.ആര്‍.ടി.സി നിഷ്കര്‍ഷിയ്ക്കുന്ന സേവന വ്യവസ്ഥകള്‍ അംഗീകരിയ്ക്കുന്നതിന് ഈ ലിസ്റ്റില്‍ നിന്നും സമ്മതമുളളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകരില്‍ നിന്നും നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും കെ.എസ്.ആര്‍.റ്റി.സി യിലെ വിവിധ ഡിപ്പോകളില്‍ ഉണ്ടാകുന്ന ബദലിയ്ക്ക് തിരക്കുള്ള ഉത്സവ ദിവസങ്ങള്‍ അവധി കഴിഞ്ഞുള്ള ദിവസങ്ങള്‍ തുടങ്ങിയ ആവശ്യത്തിലേയ്ക്ക് അധികമായി ജീവനക്കാരെ “Badali” അടിസ്ഥാനത്തില്‍ ആവശ്യമുണ്ടെങ്കില്‍ ഈ റാങ്ക് ലിസ്റ്റില്‍ നിന്നും താല്‍കാലിക ദിവസവേതന നിയമനം നടത്തുന്നതുമാണ്. കെ.എസ്.ആര്‍.റ്റി.സി നിഷ്കര്‍ഷിക്കുന്ന സേവന വേതന വ്യവസ്ഥകള്‍ പ്രകാരം ജോലി ചെയ്യുന്നതിന് കരാറില്‍ ഏര്‍പ്പെടുന്നവരെ മാത്രമായിരിക്കും ജോലിക്ക് നിയോഗിക്കുക. 

കരാറിന് പുറമേ 10,000/- (പതിനായിരം) രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കണം. ഈ തുക ടിയാന്‍ താൽക്കാലിക സേവനത്തില്‍ ഉള്ളടുത്തോളം കാലം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നിലനിര്‍ത്തും. കൂടാതെ ഇയാൽ സ്വയം പിരിഞ്ഞ് പോകുകയോ 56 വയസ് പൂര്‍ത്തീകരിച്ച് താല്‍കാലിക സേവനത്തില്‍ നിന്നും വിടുതല്‍ ചെയ്യപ്പെടുകയോ ചെയ്യുന്ന മുറയ്ക്ക് ഈ തുക തിരികെ നല്‍കുകയും ചെയ്യും. റാങ്ക് ലിസ്റ്റിന്റെ കാലാവധി, റാങ്ക് ലിസ്റ്റ് നിലവില്‍ വന്നതുമുതല്‍ ഒരു വര്‍ഷക്കാലം വരെ മാത്രമായിരിക്കും.

താഴെ നിന്ന് APPLICATION FORM ഡൊൺലോഡ് ചെയ്യാവുന്നതാണ്.

APPLICATION FORM

Post a Comment

أحدث أقدم