പൊതുമേഖല ബാങ്കുകളിൽ ക്ലാർക്ക് തിരഞ്ഞെടുപ്പ് രീതി
പരീക്ഷ രണ്ടു ഘട്ടമായാണ് നടത്തുക
പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷയാണ്. പ്രിലിമിനറി പരീക്ഷ സെപ്റ്റംബറിൽ നടത്തും. മെയിൻ പരീക്ഷ ഒക്ടോബറിൽ. രണ്ടിനും ഒബ്ജക്ടീവ് ചോദ്യങ്ങളാണ്. നെഗറ്റീവ് മാർക്കുമുണ്ട്. മെയിൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷയ്ക്ക് ഇംഗ്ലിഷ് ലാംഗ്വേജ്, ന്യൂമറിക്കൽ എബിലിറ്റി, റീസണിങ് എബിലിറ്റി എന്നീ വിഷയങ്ങളുണ്ടാകും. ഒരു മണിക്കൂറാണു പരീക്ഷയുടെ ദൈർഘ്യം.
കേരളത്തിലും ലക്ഷദ്വീപിലും നിന്നുള്ളവർക്കു പരീക്ഷാമാധ്യമമായി മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾ തിരഞ്ഞെടുക്കാം.
കേരളത്തിൽ (സ്റ്റേറ്റ് കോഡ്: 27) കണ്ണൂർ,കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്,തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്,ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. മെയിൻ പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവുമായിരിക്കും കേരളത്തിലെ കേന്ദ്രങ്ങൾ.
إرسال تعليق