ഇന്ത്യൻ നേവിയിൽ അഗ്നിവീർ
പത്താംക്ലാസ് യോഗ്യതയാണ് ആവശ്യം. സ്ത്രീകൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
ഇന്ത്യൻ നേവിയിൽ അഗ്നിവീർ തസ്തികയിലെ 200 ഒഴിവുകളിലേക്കുള്ള വിജ്ഞാപനം വന്നു. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ജൂലായ് 25 മുതൽ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 30
● വിദ്യാഭ്യാസയോഗ്യത: പത്താംക്ലാസ്
പ്രായം: 1999 ഡിസംബർ 1-നും 2005 മേയ് 31-നുമിടയിൽജനിച്ചവർ (ഇരുതീയതികളും ഉൾപ്പെടെ).
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. വിശദമായ സിലബസ് വെബ്സൈറ്റിൽ ലഭ്യമാണ്.
നേവിയിൽ അഗ്നിവീർ ഫിസിക്കൽ ടെസ്റ്റ്
പുരുഷന്മാർ
● ആറുമിനിറ്റ് 30 സെക്കൻഡിൽ 1.6 കിലോമീറ്റർ ഓട്ടം,
● 20 സ്ക്വാട്ട്
● 12പുഷ്അപ്.
വനിതകൾ:
● എട്ടുമിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം
● 15സ്ക്വാട്ട്
● 10 സിറ്റ് അപ്.
നേവിയിൽ അഗ്നിവീർ ശാരീരിക യോഗ്യത:
ഉയരം
● പുരുഷന്മാർക്ക് 157 സെ.മീ.
● സ്ത്രീകൾക്ക് 152 സെ.മീ.
● നിശ്ചിത കാഴ്ചശക്തിയും ഉയരത്തിന് അനുപാതികമായുള്ള തൂക്കവും ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ലിങ്കിൽ ക്ലിക്ക് ചെയ്യുക.
إرسال تعليق