പൊതുമേഖല ബാങ്കുകളിൽ 6035 ഒഴിവുകൾ
പൊതുമേഖല ബാങ്കുകളിലേക്കുള്ള ക്ലാർക്ക് ഒഴിവുകളിലേക്ക് ഐബിബിഎസ് നടത്തുന്ന പൊതു പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ പൊതു മേഖല ബാങ്കുകളിൽ 6035 ഒഴിവുകൾ ഇപ്പോൾ ഉണ്ട്. ജൂലൈ 21 വരെ നിങ്ങൾക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി ആണ് പ്രധാന യോഗ്യത. മറ്റു വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയ ബാങ്കുകളിലേക്കാണ് അവസരം.
തിരഞ്ഞെടുപ്പ് രീതി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പരീക്ഷയിൽ യോഗ്യത ലഭിക്കുന്നവർക്ക് മാത്രമേ ഈ ബാങ്കുകളിൽ അടുത്ത വർഷത്തെ നിയമനങ്ങൾ ലഭിക്കുകയുള്ളൂ. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ ബാങ്കുകളിൽ അലോട്ട് ചെയ്യും. 2024 മാർച്ച് 31 വരെ ഈ വിജ്ഞാപനപ്രകാരം ഉള്ള നിയമനങ്ങൾക്ക് അവസരം ലഭിക്കുന്നതാണ്. ഏതെങ്കിലും ഒരു സംസ്ഥാനത്ത് അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശത്ത് മാത്രം അപേക്ഷിക്കുക. അപേക്ഷ ഫീസ് 850 രൂപ. പട്ടിക വിഭാഗം വിമുക്ത ഭാരശേഷി എന്നിവർക്ക് 175 രൂപയാണ് ഫീസ്. ഓൺലൈനാണ് അപേക്ഷിക്കേണ്ടത്. അതിൻറെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
യോഗ്യത മറ്റ് വിവരങ്ങൾ താഴെക്കൊടുത്തിരിക്കുന്നു
പൊതുമേഖല ബാങ്കുകളിൽ 6035 ക്ലാർക്ക് യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. കംപ്യൂട്ടർ ഓപ്പറേഷൻസ് ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം അല്ലെങ്കിൽ സ്കൂൾ/കോളജ്/ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷാപരിജ്ഞാനം ഉള്ളവർക്കു മുൻഗണന.
കൂടതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക.
പ്രായം: 2022 ജൂലൈ 1 ന് 20-28 പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്കും ഇളവുണ്ട്.
إرسال تعليق