പ്രതിരോധ വകുപ്പിന് കീഴിലുള്ള Infantry സ്കൂളുകളിൽ അവസരങ്ങൾ
പ്രതിരോധ വകുപ്പിന് കീഴിലുള്ള infantry സ്കൂളുകളിൽ ഒഴിവുകൾ. 101 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് / 12 ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
പ്രതിരോധ വകുപ്പിന് കീഴിലുള്ള ഇൻഫന്ററി സ്കൂളുകളിൽ ഗ്രൂപ്പ് സി തസ്തികകളിലാണ് ഒഴിവുകൾ. മൗ (മധ്യപ്രദേശ്), ബെൽഗാം (കർണാടക) എന്നിവിടങ്ങളിലെ സ്കൂളുകളിലായി 101 ഒഴിവാണുള്ളത്. മൗ സ്കൂളിൽ ഡോട്ട്സ്മാൻ-1, ലോവർ ഡിവിഷൻ ക്ലാർക്ക് 10,സ്റ്റെനോഗ്രാഫർ-2, സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറിഗ്രേഡ്)-19, കുക്ക്-31, ട്രാൻസ്ലേറ്റർ-1, ബാർബർ-1 എന്നിങ്ങനെയും ബെൽഗാം സ്കൂളിൽ ലോവർ ഡിവിഷൻ ക്ലാർക്ക്-8, സ്റ്റെനോ ഗ്രാഫർ ഗ്രേഡ് II-2, സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)-13, കുക്ക്-12, ആർട്ടിസ്റ്റ്/മോഡൽ മേക്കർ-1 എന്നിങ്ങനെയുമാണ് ഒഴിവുകൾ
യോഗ്യത:
സ്റ്റെനോഗ്രാഫർ ഗ്രേഡ് II: പന്ത്രണ്ടാം ക്ലാസ് വിജയം/തത്തുല്യം.
ഡിക്ടേഷൻ ടെസ്റ്റ്: മിനിറ്റിൽ 80 വാക്ക് (10 മിനിറ്റ്),
ട്രാൻസ്ക്രിപ്ഷൻ ടെസ്റ്റ്: കംപ്യൂട്ടറിൽ 50 മിനിറ്റ് ഇംഗ്ലീഷ്, 65 മിനിറ്റ് ഹിന്ദി.
ലോവർ ഡിവിഷൻ ക്ലാർക്ക് പന്ത്രണ്ടാം ക്ലാസ്/തത്തുല്യം. കംപ്യൂട്ടറിൽ മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക് അല്ലെങ്കിൽ 30 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡ്.
സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്):
മെട്രിക്കുലേഷൻ, വെഹി വാഹനങ്ങളോടിക്കുന്നതിനുള്ള സിവിലിയൻ ഡ്രൈവിങ് ലൈസൻസും ഇത്തരം വാഹനങ്ങളോടിച്ച് രണ്ടുവർഷത്തെ പരിചയവും.
കുക്ക്:
മെട്രിക്കുലേഷൻ/തത്തുല്യം, ഇന്ത്യൻ കുക്കിങ്ങിൽ പ്രാവീണ്യം.
ട്രാൻസ്ലേറ്റർ: പന്ത്രണ്ടാം ക്ലാസ് വിജയം/തത്തുല്യം, ഹിന്ദിയിൽ പ്രാവീണ്യം, വിശാരദ്, ഭൂഷൺ, കോവിദ്
എന്നിവയ്ക്ക് തുല്യമായ സർട്ടിഫിക്കറ്റ്, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ
ഡിപ്ലോമ. മിലിട്ടറി യൂണിറ്റുകളിൽ ട്രാൻസ്ലേറ്ററായി പ്രവർത്തിച്ചവർക്ക് മുൻഗണന ലഭിക്കും. ബാർബർ: മെട്രിക്കുലേഷൻ വിജയം/തത്തുല്യം, ബന്ധപ്പെട്ട മേഖലയിൽ പ്രാവീണ്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
സ്മാൻ
പന്ത്രണ്ടാം ക്ലാസ് വിജയം/തത്തുല്യവും കുറഞ്ഞത് രണ്ടുവർഷം ദൈർഘ്യമുള്ള കോഴ്സിലൂടെ നേടിയ ഡ്രോട്ട്സ്മാൻഷിപ്പ് ഡിപ്ലോമയും.
ആർട്ടിസ്റ്റ്/മോഡൽ മേക്കർ:
മെട്രിക്കുലേഷനും ഡ്രോയിങ് സർട്ടിഫിക്കറ്റും.
പ്രായം: ലോവർ ഡിവിഷൻ ക്ലാർക്ക്, ട്രാൻസ്ലേറ്റർ, സ്റ്റെനോഗ്രാഫർ ഗ്രേഡ് II, ബാർബർ, കുക്ക് എന്നീ തസ്തികകളിലേക്ക് 18-25 വയസ്സും സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്), ആർട്ടിസ്റ്റ്/മോഡൽ മേക്കർ, ഡ്രോട്ട്സ്മാൻ തസ്തികകളിലേക്ക് 18-27 വയസ്സുമാണ് പ്രായപരിധി.
ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയുംഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷസ്വീകരിക്കുന്ന അവസാന തീയതിഅടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
ഫീസ്: 50 രൂപ, ക്രോസ്ഡ് ഇന്ത്യൻ പോസ്റ്റൽ ഓർഡറായോ ഡിമാൻഡ് ഡ്രാഫ്റ്റായോ ഫീസടയ്ക്കാം. എസ്.സി,എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും ഫീസില്ല... എഴുത്തുപരീക്ഷ ലേറ്റസ്റ്റ് ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് അവസാന തീയതി ജൂലൈ 25
OFFICIAL NOTIFICATION PDF DOWNLOAD
إرسال تعليق