Vacancies at Cochin Shipyard
കൊച്ചിൻ ഷിപ്പിയാർഡിൽ ഒഴിവുകൾ. കൊച്ചിൻ ഷിപ്പ്‌യാഡിൽ ജനറൽ വർക്കേഴ്സിനെ നിയമിക്കുന്നു. പതിനാറ് ഒഴിവുകളാണുള്ളത്. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മറ്റ് യോഗ്യതകൾ താഴെക്കൊടുത്തിരിക്കുന്നു. www.cochinshipyard.in
കരാർ നിയമനമാണ്. മൂന്ന് വർഷത്തേക്കായിരിക്കും നിയമനം.
യോഗ്യത: ഏഴാം ക്ലാസ്സ് , ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഫുഡ് പ്രൊഡക്ഷൻ/ഫുഡ് ആൻഡ് ബിവറേജസ് സർവീസിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ കേന്ദ്രസംസ്ഥാന ഗവ.അംഗീകൃത സ്ഥാപനത്തിൽനിന്ന് കാറ്ററിങ് ആൻഡ് റെസ്റ്റോറന്റ് മാനേജ്മെന്റിൽ രണ്ട് വർഷത്തെ വൊക്കേഷണൽ സർട്ടിഫിക്കറ്റും മലയാള ഭാഷയിൽ പരിജ്ഞാനവും അഭിലഷണീയ യോഗ്യതകളാണ്.
കുറഞ്ഞത് 250 ജോലിക്കാർക്ക് ഭക്ഷണം നൽകുന്ന ഫാക്ടറി കാന്റീനിൽ ത്രീ സ്റ്റാർ ഹോട്ടലിൽ ലൈസൻസുള്ള ഫുഡ് കാറ്ററിങ് സർവീസ് ഏജൻസിയിൽ ഭക്ഷണം പാകം ചെയ്യുന്നതിലോ വിളമ്പുന്നതിലോ ഉള്ള മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായം: 2022 ജൂൺ 23-ന് 30 വയസ്സ് കവിയരുത്.
എസ്.സി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും.
വിമുക്തഭടർക്കും ഭിന്നശേഷിക്കാർക്കും കേന്ദ്ര ഗവ, മാർഗനിർ ദേശങ്ങൾക്ക് അനുസരിച്ചുള്ള വയസ്സിളവ് ലഭിക്കും.
ശമ്പളം: ഒന്നാംവർഷം 17,300രൂപ, രണ്ടാം വർഷം 17,900 രൂപ,മൂന്നാം വർഷം 18,400 രൂപ. (അധികജോലിസമയത്തിന് ചട്ടങ്ങളനുസരിച്ചുള്ള പ്രതിഫലവും നൽകും).
അഭിമുഖം: കൊച്ചി തേവരയിലെ കൊച്ചിൻ ഷിപ്പ്യാഡ് ലിമിറ്റഡ് റിക്രിയേഷൻ ക്ലബ്ബിൽ ജൂൺ 23-ന് രാവിലെ 8.30 മുതൽ ഉച്ചക്ക് 12.30 വരെ.
വിശദവിവരങ്ങളും അപേക്ഷാഫോമും താഴെ കാണുന്ന APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്നതാണ്.
إرسال تعليق