Indian Bank SO Recruitment 2022

ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ ഒഴിവുകൾ; 312 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


 ഇന്ത്യൻ ബാങ്കിൽ 312 ഒഴിവുകൾ. ജൂൺ 14 വരെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഇന്ത്യൻ ബാങ്കിൻറെ സ്പെഷ്യലിസ്റ്റ്  ഓഫീസർ തസ്തികയിലേക്കാണ് ഒഴിവുകൾ. www.indianbank.in


ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ്  ഓഫിസർ അവസരം. 312 ഒഴിവ്. വിവിധ വിഭാഗങ്ങളിൽ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലാണ് ഒഴിവ്.

OFFICIAL NOTIFICATION DOWNLOAD

അസിസ്റ്റന്റ് മാനേജർ ഒഴികെയുള്ള തസ്തികകളിൽ ജോലിപരിചയമുള്ളവർക്കാണ് അവസരം.

👉 പ്രായപരിധി 23-35

👉 അപേക്ഷാഫീസ് 850 രൂപ

അസിസ്റ്റന്റ് മാനേജർ (ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഓഫിസർ) വിഭാഗത്തിൽ മാത്രം 150 ഒഴിവുണ്ട്. ജെഎംജിഎസ് ഗ്രേഡ്-1 തസ്തികയാണ്.പ്രൊഡക്ഷൻ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/കെമിക്കൽ/ടെക്സ്റ്റൈൽ/സിവിൽ എന്നിവയിൽ ബിഇ അല്ലെങ്കിൽ ബിടെക് ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രായം: 20-30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഇളവ്. വിമുക്ത ഭടൻമാർക്കു നിയമാനുസൃതമായ ഇളവ്. 2022 ജനുവരി 1 അടിസ്ഥാനമാക്കിയാണ് യോഗ്യത, പ്രായം എന്നിവ കണക്കാക്കുന്നത്

ഫീസ്: 

👉 850 രൂപ. പട്ടികവിഭാഭിന്നശേഷിക്കാർക്ക് 175 രൂപ

👉 ഓൺലൈനായി അടയ്ക്കണം

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക. 

APPLY NOW

Post a Comment

أحدث أقدم