1281 vacancies in Assam Rifles

അസം റൈഫിൾസിൽ 1281 ഒഴിവുകൾ


അസം റൈഫിൾസിൽ ടെക്നിക്കൽ ആൻഡ് ട്രേഡ്സ് മെൻ തസ്തികകളിലേക്ക് റിക്രൂട്മെന്റ് റാലി സെപ്റ്റംബർ 1 മുതൽ. കേരളത്തിൽനിന്നുള്ളവർക്ക് 39 ഒഴിവ്. 1281 ഒഴിവിലേക്കുള്ള  റിക്രൂട്മെന്റ് റാലി ആണ് നടക്കുന്നത്.
കേരളത്തിലെ സർവകലാശാലകളിൽ ഡ്രൈവർ, മറ്റ് ഒഴിവുകൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....

ഗ്രൂപ്പ് ബി, സി തസ്തികകളാണ്. സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം. ജൂൺ 6 മുതൽ ജൂലൈ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. അസമിലെ ദിഫു, കർബിയങ്ഗ്ലോങ്, സിൽചർ, മാസിംപുർ, ഹാഫ്ലോങ്, നാഗാലാൻഡിലെ സുഖാവി, ദിമാപുർ എന്നിവിടങ്ങളിലാണ് റാലി കേന്ദ്രങ്ങൾ. www.assamrifles.gov.in

തസ്തിക, യോഗ്യത, പ്രായം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

അസം റൈഫിൾസിൽ ബ്രിജ് ആൻഡ് റോഡ്

🔔 10ാം ക്ലാസ് ജയം

🔔 ഡിപ്ലോമ (സിവിൽ എൻജിനീയറിങ്)

🔔 18-23.

അസം റൈഫിൾസിൽ ക്ലാർക്ക്

🔔 ഇന്റർമീഡിയറ്റ് 12-ാം ക്ലാസ്. കംപ്യൂട്ടറിൽ മിനിറ്റിൽ 35 വാക്ക് വേഗത്തിൽ ഇംഗ്ലിഷ് ടൈപ്പിങ് അല്ലെങ്കിൽ മിനിറ്റിൽ 30 വാക്ക് വേഗത്തിൽ ഹിന്ദി ടൈപ്പിങ്, 

🔔 18-25.

അസം റൈഫിൾസിൽ ഓപ്പറേറ്റർ റേഡിയോ ആൻഡ് ലൈൻ 

🔔 പത്താം ക്ലാസ്/തത്തുല്യം, റേഡിയോ ആൻഡ് ടെലിവിഷൻ/ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ഐടിഐ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ ഫിസിക്സ്,കെമിസ്ട്രി, മാത്സ് വിഷയങ്ങൾ പഠിച്ച് പ്ലസ് ടു/തത്തുല്യം. 

🔔 18-25

അസം റൈഫിൾസിൽ റേഡിയോ മെക്കാനിക്

പത്താം ക്ലാസ്/തത്തുല്യം, ഡിപ്ലോമ (റേഡിയോ ആൻഡ് ടെലിവിഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, ടെലി കമ്യൂണിക്കേഷൻ, കംപ്യൂട്ടർ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്, ഡൊമിസ്റ്റിക് അപ്ലയൻസസ്, അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയം പഠിച്ച് പ്ലസ്ടു /തത്തുല്യം. 

എയർപോർട്ടിൽ SSLC കാർക്ക് അവസരം കൂടുതൽ വിവരങ്ങൾ ഇവിടെ ലഭിക്കും

🔔 18-23.

അസം റൈഫിൾസിൽ ആർമറർ

🔔 പത്താം ക്ലാസ്/തത്തുല്യം

🔔 18-23.

അസം റൈഫിൾസിൽ നഴ്സിങ് അസിസ്റ്റന്റ്

🔔 പത്താം ക്ലാസ്/തത്തുല്യം( ഇംഗ്ലിഷ്, മാത്സ്, സയൻസ്, ബയോളജി വിഷയങ്ങൾ പഠിച്ച്), 

🔔 18-23.

അസം റൈഫിൾസിൽ വാഷർമാൻ

🔔 പത്താം ക്ലാസ/തത്തുല്യം

🔔 18-23.

(ബ്രിജ് ആൻഡ് റോഡ്, ക്ലാർക്ക്, തസ്തികകളിൽ സ്ത്രീകൾക്കും അപേക്ഷിക്കാം.)

ശാരീരിക യോഗ്യത:

അസം റൈഫിൾസിൽ ക്ലാർക്ക് ശാരീരിക യോഗ്യത

പുരുഷൻ: ഉയരം: 165 സെ.മീ, 

നെഞ്ചളവ്: 77-82സെ.മീ. (പട്ടികവർഗക്കാർക്കു യഥാക്രമം: 162.5 സെ.മീ, 76-81 സെ.മീ.), സ്ത്രീ: ഉയരം: 155 സെ.മീ, (പട്ടികവർഗക്കാർക്കു 150 സെ.മീ.)

ശാരീരിക യോഗ്യത മറ്റു തസ്തികകൾ

പുരുഷൻ: ഉയരം: 170 സെ.മീ., 

നെഞ്ചളവ്: 80-85സെ.മീ. (പട്ടികവർഗക്കാർക്ക് യഥാക്രമം: 162.5 സെ.മീ., 76-81 സെ.മീ.)

സ്ത്രീ: ഉയരം: 155 സെ.മീ., (പട്ടികവർഗക്കാർക്കു 150 സെ.മീ.)

തപാൽ വകുപ്പിൽ 10 ാം ക്ലാസുകാർക്ക് അവസരം ഇപ്പോൾ തന്നെ അപേക്ഷിക്കൂ...

തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.

അസം റൈഫിൾസിൽ തിരഞ്ഞെടുപ്പ് രീതി

 കായികക്ഷമതാ പരീക്ഷ, രേഖകളുടെ പരിശോധന, ശാരീരിക അളവെടുപ്പ്, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുണ്ടാകും.

ശാരീരികക്ഷമതാ പരീക്ഷ: 24 മിനിറ്റിനകം അഞ്ചു കിലോമീറ്റർ ഓട്ടം. (പുരുഷൻ) 8.30 മിനിറ്റിനകം 1.6 കിലോമീറ്റർ ഓട്ടം (സ്ത്രീ).

ഫീസ്: ഗ്രൂപ്പ് ബി (ബ്രിജ് ആൻഡ് റോഡ്) തസ്തികയ്ക്ക് 200 രൂപ. ഗ്രൂപ് സി (മറ്റുള്ളവ) തസ്തികകൾക്കു 100 രൂപ. എസ്തിഎസ്ട്രി, വനിതകൾ,വിമുക്തഭടന്മാർ എന്നിവർക്കു ഫീസില്ല. എസ്ബിഐ ഓൺലൈൻ സംവിധാനം ഉപയോഗിച്ചും ചെലാനായും ഫീസടയ്ക്കാം. വിശദവിവരങ്ങൾക്ക് താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

OFFICIAL WEBSITE | MORE ASSAM RIFLES 

Post a Comment

أحدث أقدم