Vacancies in Punjab National Bank 2022

പഞ്ചാബ് നാഷനൽ ബാങ്കിൽ ഒഴിവുകൾ

 


പഞ്ചാബ് നാഷനൽ ബാങ്കിന്റെ കോഴിക്കോട് സർക്കിളിൽ സബോർഡിനേറ്റ് കേഡറിൽ 18 ഒഴിവുകൾ. കോഴിക്കോട് (8), മലപ്പുറം (7), വയനാട് (2), കണ്ണൂർ (1) ജില്ലകളിലായി സ്ഥിരം പാർട് ടൈം സ്വീപ്പർ തസ്തികയിലാണ് അവസരം. ഏപ്രിൽ 16 വരെ നിങ്ങൾക്ക് അപേക്ഷിക്കാം.

യോഗ്യത: പത്താം ക്ലാസ് പാസാകാത്തവരാകണം. അതതു ജില്ലകളിൽനിന്നുള്ളവരാകണം.

പ്രായം: 18-24. സംവരണ ഒഴിവുകളിൽ പട്ടികവിഭാഗത്തിനും മറ്റു പിന്നാക്കവിഭാഗത്തിനും ഇളവുകൾ ലഭിക്കുന്നതാണ്.

പ്രായം 2022 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും. അപേക്ഷാഫോമും വിശദവിവരങ്ങളും ഈ ജില്ലകളിലെ പഞ്ചാബ് നാഷനൽ ബാങ്ക്  ശാഖകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 0495-2743533.

Post a Comment

أحدث أقدم