ഗവ. ഗസ്റ്റ്ഹൗസിൽ ഒഴിവുകൾ
വിനോദസഞ്ചാര വകുപ്പിൻറെ കീഴിലുള്ള ഗസ്റ്റ്ഹൗസിൽ ഒഴിവുകൾ. എറണാകുളത്ത് സ്ഥിതിചെയ്യുന്ന ഗവൺമെൻറ് ഗസ്റ്റ് ഹൗസിലാണ് ഒഴിവുകൾ. അഭിമുഖത്തിലൂടെ ആണ് തെരഞ്ഞെടുപ്പ്.
അഞ്ചു ഒഴിവുകളാണുള്ളത്. ഹൗസ് കീപ്പിംഗ് സ്റ്റാഫ് (മൂന്ന്), റസ്റ്റോറൻറ് സർവീസ് (ഒന്ന്) കുക്ക് (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ. താൽക്കാലിക നിയമനം ആണ്. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക.
ഹൗസ് കീപ്പിങ്-3
∎ യോഗ്യത
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ തത്തുല്യം.
റസ്റ്റോറന്റ് സർവിസ്-1
∎ യോഗ്യത
ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഒരു വർഷത്തെ ഫുഡ് ആൻഡ് ബീവറേജ് സർവീസ് സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ തത്തുല്യം.
കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക.
കുക്ക്-1:
∎ യോഗ്യത
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽതത്തുല്യം.
പ്രായപരിധി:
∎ 18-40 വയസ്സ്.
∎ വിശദവിവരങ്ങൾക്കായി താഴെ കാണുന്ന അപ്ളൈ നൌ ബട്ടൺ ക്ലിക്ക് ചെയ്താൽ മതി.
∎ അഭിമുഖത്തിനായി അസൽ സർട്ടിഫിക്കറ്റുകളും, ബയോഡേറ്റ എന്നിവയുമായി എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ എത്തണം.
ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഹൗസ് കീപ്പിങ്,റസ്റ്റോറന്റ് സർവീസിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം ഫെബ്രുവരി 22 രാവിലെ 11-നും കുക്ക് തസ്തികയിലെ അഭിമുഖം ഫെബ്രുവരി 23 രാവിലെ 11 മണിക്കും ആയിരിക്കും.
إرسال تعليق