Field Worker Vacancies in Women and Children's Home

 വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഫീൽഡ് വർക്കർ ഒഴിവുകൾ


വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുകൾ. ഫീൽഡ് വർക്കർ കം കേസ് വർക്കറുടെ ഒഴിവാണ് ഉള്ളത്. സ്ത്രീകൾക്കാണ് അവസരം.  25 വയസ്സായ സ്ത്രീകൾക്ക് അപേക്ഷിക്കാം. ശമ്പളം 16000 രൂപ. 
യോഗ്യത എം എസ് ഡബ്ലിയു / എം എ (സോഷ്യോളജി/സൈക്കോളജി)  അല്ലെങ്കിൽ എംഎസ് സി (സൈക്കോളജി) 

അപേക്ഷിക്കേണ്ട രീതി 

താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം താഴെ കാണുന്ന അഡ്രസ്സിൽ അപേക്ഷിക്കണം. 
അവസാനതീയതി - ഫെബ്രുവരി 14 

പഞ്ചാബ് നാഷനൽ ബാങ്കിൽ കേരളത്തിൽ പ്യൂൺ കൂടുതൽ വിവരങ്ങൾ ഇവിടെ ലഭിക്കും

അപേക്ഷിക്കേണ്ട  വിലാസം 

സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം എന്ന അഡ്രസിൽ അയയ്ക്കണം. 
ഇ-മെയിൽ: spdkeralamss@gmail.com,  
ഫോൺ: 0471 2348666.

Post a Comment

أحدث أقدم