മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ഒഴിവുകൾ
16,000 രൂപ മാസ ശമ്പളം.ജോലി പട്ടിയെ പിടുത്തം, മൃഗസംരക്ഷണ വകുപ്പാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പട്ടിപിടിത്തക്കാരെ തേടുന്നത്. നിലവിൽ 20 പേരുടെ ഒഴിവുണ്ട്. തെരുവു നായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതിയിൽ പട്ടിപിടിത്തക്കാരെ നിയോഗിക്കാറുണ്ടെങ്കിലും ഇത്തവണ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കിയിരിക്കുകയാണ്. നല്ല ശാരീരിക ക്ഷമതയുള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം.സ്ത്രീകളെയും ഭിന്നശേഷിക്കാരെയും പരിഗണിക്കില്ല.
തൊഴിൽമേള കേരളത്തിലെ വിവിധ ജില്ലകളിൽ ഒഴിവുകൾ കൂടുതലറിയാൻ
ഡോഗ് ക്യാച്ചിങ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മുൻഗണനയുണ്ട്. ഊട്ടി വേൾഡ് വൈഡ് വെറ്ററിനറി സർവീസ് (ഡബ്ല്യുവിഎസ് ) പോലെയുള്ള സ്ഥാപനങ്ങളാണു നിലവിൽ പട്ടിപിടിത്തത്തിൽ കോഴ്സ് നടത്തി വരുന്നത്. സർട്ടിഫിക്കറ്റ് ഉള്ളവരുടെ അസാന്നിധ്യത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. സർട്ടിഫിക്കറ്റുകളും എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ കാർഡുമായി 9 ന് മുമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക ഫോൺ: 0491 2505204.
إرسال تعليق