ആരോഗ്യ കേരളത്തിൽ ഒഴിവുകൾ
നാഷണൽ ഹെൽത്ത് മിഷന് കീഴിൽ പാലക്കാട് ജില്ലയിൽ ഒഴിവുകൾ.പിആർഒ, സ്റ്റാഫ് നേഴ്സ് ( പാലിയേറ്റീവ് കെയർ ), ജെ പി എച് എൻ മേൽപ്പറഞ്ഞ ഒഴിവിനെ സംബന്ധിച്ചുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. അപേക്ഷിക്കുന്നതിന് മുൻപായി എല്ലാവരും ഔദ്യോഗിക വിജ്ഞാപനം വായിച്ച് നോക്കേണ്ടതാണ് . വിശദവിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട് arogyakeralam.gov.in
ജെ പി എച് എൻ
എസ് എസ് എൽ സി യും ജെ പി എച്ച് എൻ കോഴ്സ് പൂർത്തിയാക്കിയവർ ആയിരിക്കണം ( 18 മാസത്തിൽ കുറയാത്ത ഓക്സിലറി നേഴ്സ് മിഡ് വൈഫറി ട്രെയിനിങ് കോഴ്സ്) കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ വേണം.
സ്റ്റാഫ് നേഴ്സ് ( പാലിയേറ്റീവ് കെയർ )
ജി എൻ എം ബി എസ് സി നഴ്സിംഗ്, ബി സി സി പി എൻ കോഴ്സ്, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ വേണം
നഴ്സ് തസ്തികയിൽ കൂടാതെ ഒഴിവുള്ള മറ്റു തസ്തികകൾ
∎ ഓഡിയോളജിസ്റ്റ്
∎ വി ബി ഡി കൺസൾട്ടന്റ്
∎ ഓഡിയോ മെട്രിക് അസിസ്റ്റന്റ്
∎ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
∎ ഡെൻ്റൽ സർജൻ
∎ പിആർഒ
തുടങ്ങിയ തസ്തികകളിലും നിലവിൽ ഒഴിവുകളുണ്ട്
അപേക്ഷിക്കുന്നതിന് മുൻപായി എല്ലാവരും ഔദ്യോഗിക വിജ്ഞാപനം വായിച്ച് നോക്കേണ്ടതാണ് . വിശദവിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അർഹരായ ഉദ്യോഗാർത്ഥികൾ നവംബർ 18നു മുമ്പായി ഓൺലൈനായി അപേക്ഷിക്കണം . അപേക്ഷിക്കാനായി താഴെ കാണുന്ന അപ്ലൈ ബട്ടണിൽ ക്ലിക്ക് ചെയ്യുക . നിലവിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.
إرسال تعليق