ടീച്ചര്‍, കുക്ക് ഒഴിവുകൾ
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മഹിള ശിക്ഷണ്‍ കേന്ദ്രത്തില്‍ റസിഡന്‍ഷ്യല്‍ ടീച്ചര്‍, കുക്ക് എന്നീ തസ്തികകളില്‍ സ്ത്രീ ഉദ്യോഗാര്‍ഥികള്‍ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നുണ്ട്.താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി 25ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ അഗളിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലാ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകുക. കൂടുതൽ വിവരങ്ങള്‍ക്ക് വിളിക്കുക 0492-4254013.
സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒഴിവുകൾ കൂടുതൽ അറിയാൻ, അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യൂത്ത് കോ-ഓര്‍ഡിനേറ്റർ ഒഴിവുകൾ
കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും യുവജന പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമായി ഒരു യൂത്ത് കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നുണ്ട്
ഇൻ്റർവ്യൂ സെപ്റ്റംബര്‍ 20ന് ഉച്ച രണ്ടിന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍. പ്ലസ് ടുവില്‍ കുറയാത്ത യോഗ്യതയുള്ളതും 35 ല്‍ താഴെ പ്രായമുള്ളവര്‍ക്കും ഇതിൽ പങ്കെടുക്കാം.
إرسال تعليق