കേരളത്തിൽ നിരവധി ഒഴിവുകൾ
പോപ്പുലർ ജ്വല്ലേഴ്സിൽ ഒഴിവുകൾ
മലപ്പുറത്തെ പോപ്പുലർ ജ്വല്ലേഴ്സ് ഒഴിവുകൾ. സെയിൽസ്മാൻ, അക്കൗണ്ട്സ് മാനേജർ, അക്കൗണ്ടൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. സെയിൽസ്മാൻ, അക്കൗണ്ട്സ് മാനേജർ എന്നീ ജോലികൾക്ക് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അക്കൗണ്ടൻ്റിന് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം . അവസാന തീയതി 07-08-2021
താൽപര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ താഴെപ്പറയുന്ന ഇ-മെയിലിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ വിളിക്കുക
04933227581
Email - hr.popularjewellers@gmail.com
ജലജീവന്‍ മിഷനിൽ ഒഴിവുകൾ
ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജലഅതോറിറ്റി പി.എച്ച്. ഡിവിഷന്‍ പത്തനംതിട്ട ഓഫീസിലേക്ക് താല്‍ക്കാലികമായി വോളന്‍റിയര്‍മാരെ നിയമിക്കുന്നു.
വേദനം
∎ 740 രൂപ / ദിവസം
∎ 179 ദിവസത്തേക്കാണു നിയമനം (പരമാവധി)
യോഗ്യത
∎ സിവില്‍ എഞ്ചിനീയറിംഗില്‍ ഐ.ടി.ഐ/ഡിപ്ലോമ/ബി.ടെക്ക് അല്ലെങ്കിൽ തത്തുല്യം
∎ ജല അതോറിറ്റിയില്‍ പ്രവൃത്തി പരിചയമുണ്ടെങ്കിൽ മുന്‍ഗണന ലഭിക്കുന്നതായിരിക്കും.
∎ ആട്ടോകാഡ് പരിജ്ഞാനം അഭിലഷണീയം
∎ ആഗസ്റ്റ് ഒന്‍പതിന് രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയാണ്ഇൻ്റർവ്യൂ.
താല്‍പ്പര്യമുളളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കേരള ജലഅതോറിറ്റി പി.എച്ച്. ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പത്തനംതിട്ട ഓഫീസില്‍ ആഗസ്റ്റ് ഒന്‍പതിന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകുക.
∎ കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ വിളിക്കുക
ഫോണ്‍: 0468 2222687.
ഹോംഷോപ്പുകളിലേക്ക് മാനേജ്‌മെന്‍റ് ടീം, ഹോം ഷോപ്പര്‍ തസ്തികയിൽ ഒഴിവുകൾ
കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ (തിരുവനംതാപുരം) നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് പദ്ധതിയിൽ ഒഴിവുകൾ. ഹോംഷോപ്പുകളിലേക്ക് മാനേജ്‌മെന്‍റ് ടീം, ഹോം ഷോപ്പര്‍ എന്നീ തസ്തികയിൽ ആണ് ഒഴിവുകൾ
പ്രായം
∎ 25-നും 45-നും ഇടയില്‍
അവസാന തീയതി
∎ ഓഗസ്റ്റ് 13 വൈകിട്ട് 4.30
യോഗ്യത
∎ ഇരുചക്രവാഹനമുള്ളവർക്ക് മുന്‍ഗണന.
∎ മാനേജ്‌മെന്‍റ് ടീമിലേക്ക് അപേക്ഷുന്നവര്‍ കുടുംബശ്രീ അംഗം അല്ലെങ്കിൽ കുടുംബശ്രീ കുടുംബാംഗമോ ആവണം.
∎ ബിസിനസ് മേഖലയില്‍ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയുള്ളവർക്ക് മുൻഗണന.
∎ ഡിഗ്രി
അപേക്ഷകര്‍ മേൽപറഞ്ഞ ബ്ലോക്ക് പഞ്ചായത്തിലെ താമസക്കാരായിരിക്കണം
∎ ഹോംഷോപ്പര്‍ തസ്തികയിലേക്ക് കുടുംബശ്രീ അംഗങ്ങളായ സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
∎ താൽപ്പര്യമുള്ളവർ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, വയസ്സ്, എക്സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും വെച്ച് താഴെ പറയുന്ന അഡ്രസ്സിൽ അയക്കുക.
ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, പട്ടം, തിരുവനന്തപുരം - 695004
∎ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്ത നമ്പറിൽ വിളിക്കുകകൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2447552.
തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുകൾ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
∎ കരാര്‍ അടിസ്ഥാനത്തില്‍ ആണ് നിയമനം
പ്രായപരിധി
∎ 62 വയസ്സ്
∎ സോഷ്യല്‍ ഓഡിറ്റിന്റെ മേഖലയില്‍ കുറഞ്ഞത് രണ്ടു വര്‍ഷം പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
∎ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാന്തര ബിരുദം
എക്സ്പീരിയൻസ്
∎ ഗ്രാമവികസനം/വികേന്ദ്രീകൃതാസൂത്രണം/ഗവണ്‍മെന്റ് ഓഡിറ്റിംഗ് എന്നിവയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം
അവസാന തീയതി
∎ ഈ മാസം 16ന് വൈകുന്നേരം അഞ്ച് മണി
കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷ, മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്, സംസ്ഥാനമിഷന്‍ ഓഫീസ്, അഞ്ചാംനില, സ്വരാജ്ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം - 695003 എന്ന വിലാസത്തില്‍
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
∎ 30.01.2021, 20.02.2021 തീയതികളിലെ മുന്‍ നോട്ടിഫിക്കേഫനുകള്‍ പ്രകാരം തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ വിണ്ടും അപേക്ഷിക്കേണ്ട ആവശ്യമില്ല.
∎ വിശദ വിവരങ്ങള്‍ക്ക് താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാം.
0471 2313385, 0471 2314385
മലബാർ ഗോൾഡ് ഒഴിവുകൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വുമന്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കർ
ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതി നടപ്പിലാക്കുവാൻ വേണ്ടി, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി കോഴിക്കോട് പന്തലായനി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസിന് കീഴില്‍ വുമന്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറെ നിയമിക്കുന്നു.
∎ ആറ് മാസത്തേക്ക് പ്രതിമാസം 6000 രൂപ നിരക്കിലാണ് ജോലി ചെയ്യേണ്ടത്.
യോഗ്യത
∎ എസ്‌എസ്‌എല്‍സി പാസ്സ്
∎ പന്തലായനി ബ്ലോക്കിലെ പ്രാഥമിക ക്ഷീര സഹകരണ സംഘത്തില്‍ അംഗത്വമുളള വനിതകള്‍ക്ക് അപേക്ഷിക്കാം.
പ്രായം
∎ 18 നും 50 നും
∎ അപേക്ഷയുടെ മാതൃക കൊയിലാണ്ടിയിലെ വനിതാ വ്യവസായ വിപണന കേന്ദ്രത്തിലെ പന്തലായനി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസില്‍ ലഭിക്കുന്നതാണ്
അവസാന തീയതി
∎ ആഗസ്റ്റ് 11 ന് വൈകീട്ട് അഞ്ച് മണി.
∎ കോഴിക്കോട് സിവില്‍സ്‌റ്റേഷനിലെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ആഗസ്റ്റ് 13 ന് രാവിലെ 10.30 ന് മറ്റ് അറിയിപ്പുകള്‍ ഇല്ലാതെ യോഗ്യരായ അപേക്ഷകരുമായി അഭിമുഖം നടത്തുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്മാർ
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്മാരുടെ ഒഴിവുകൾ. പി.എസ്.സി. അംഗീകൃത ബി.എസ്‌സി എം. എല്‍.ടിയോ ഡിപ്ലോമ എം.എല്‍.ടിയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം,
∎ ബ്ലഡ് കമ്ബോണന്റ് സെപ്പറേഷന്‍ യൂണിറ്റ്, ബ്ലഡ് ബാങ്ക് എന്നിവിടങ്ങളില്‍ ജോലിചെയ്ത് പരിചയം വേണം
ദിവസവേതനാടിസ്ഥാനത്തില്‍ ആണ് നിയമനം
അവസാന തീയതി
∎ ആഗസ്റ്റ് 10
∎ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ബയോഡാറ്റ എത്തിക്കണം. കൂടുതൽ അറിയാൻ താഴെ കൊടുത്ത നമ്പറിൽ വിളിക്കുക.
ഫോണ്‍: 0467 2217018.
إرسال تعليق