ITI ADMISSION 2021 KERALA

ITI ADMISSION 2021 



ഐ ടി ഐ ലേക്കുള്ള അഡമിഷൻ ആരംഭിച്ചിട്ടുണ്ട്.

കേരളത്തിലെ 104 സര്‍ക്കാര്‍ ഐടിഐ കളിലായി 76 ഏക വത്സര/ ദ്വിവത്സര, മെട്രിക് /നോണ്‍ മെട്രിക്, എന്‍ജിനിയറിങ്/നോണ്‍ എന്‍ജിനിയറിങ് വിഭാഗങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍ സി വി ടി ട്രേഡുകള്‍, സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള എസ് സി വി ടി ട്രേഡുകള്‍, മികവിന്റെ കേന്ദ്ര പരിധിയില്‍ ഉള്‍പ്പെടുന്ന മള്‍ട്ടി സ്‌കില്‍ ക്ലസ്റ്റര്‍ കോഴ്സുകള്‍ എന്നിവയാണ് നിലവിലുള്ളത്. എസ്‌എസ്‌എല്‍സി പരീക്ഷ പാസായവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.  14 വയസുമുതൽ ഉള്ളവർക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. നിലവിലുള്ള സംവരണ മാനദണ്ഡങ്ങള്‍ക്ക് പുറമെ 2020 മുതല്‍ മുന്നാക്ക വിഭാഗത്തില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഓരോ ട്രേഡിലേയും ആകെ സീറ്റിന്റെ 10 ശതമാനം സംവരണം ചെയ്തിട്ടുണ്ട്.

∎ വീട്ടിലിരുന്നു തന്നെ മൊബൈല്‍ / കമ്പ്യൂട്ടറോ ഉപയോഗിച്ചോ അല്ലങ്കിൽ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അപേക്ഷിക്കാം


∎ ഓണ്‍ലൈനായി 100 രൂപ ഫീസ് അടച്ച്‌ ഒറ്റ അപേക്ഷയില്‍ സംസ്ഥാനത്തെ ഏത് ഐടിഐയിലേക്കും  അപേക്ഷിക്കാവുന്നതാണ്.

പ്രവേശനത്തിനായി താഴെ കൊടുത്ത വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. www.itiadmissions.kerala.gov.in 

പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള കൂടുതൽ വിവരങ്ങളും www.det.kerala.gov.in എന്ന വകുപ്പ് വെബ്സൈറ്റിലും www.itiadmissions.kerala.gov.in എന്ന അഡ്മിഷന്‍ പോര്‍ട്ടലിലും ലഭ്യമാകും. 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കൊടുത്ത APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക.

∎ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായാലും അപേക്ഷകന് ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച്‌ അവസാന തീയതി വരെ സമര്‍പ്പിച്ച അപേക്ഷയിലെ തെറ്റുകൾ തിരുത്താനും മാറ്റം വരുത്താനും സാധിക്കുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കൊടുത്ത APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക.



Post a Comment

أحدث أقدم