സഹകരണസംഘം / ബാങ്കുകളിൽ ഒഴിവുകൾ
സഹകരണസംഘം / ബാങ്കുകളിൽ ജൂനിയർ ക്ലർക്ക്, DEO, കാഷ്യർ, അസിസ്റ്റൻറ് സെക്രട്ടറി, ചീഫ് അക്കൗണ്ടൻറ് എന്നി തസ്തികയിൽ 249 ഒഴിവുകൾ. അപേക്ഷിക്കേണ്ട അവസാന തീയതി 01 .09 .2021 ആണ് നേരിട്ടുള്ള നിയമനം ആണ് പരീക്ഷാ ബോർഡ് നടത്തുന്ന OMR പരീക്ഷയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നത്. കൂടുതൽ വിവരങ്ങളും അപേക്ഷാഫോം എന്നിവ താഴെ ലഭിക്കും. പ്രായപരിധി 18 മുതൽ 40 വയസ്സുവരെ. ഉദ്യോഗാർത്ഥികൾക്ക് ഒന്നിൽകൂടുതൽ ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ് ഒഫീഷ്യൽ സൈറ്റ് www.csebkerala.org
1. സഹകരണസംഘം / ബാങ്കുകളിൽ അസിസ്റ്റൻറ് സെക്രട്ടറി മാനേജർ / ചീഫ് അക്കൌണ്ടൻ്റ്
വിദ്യാഭ്യാസ യോഗ്യത
∎ സഹകരണ നിയമത്തിന് വിധേയം
∎ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും സഹകരണഹയർ ഡിപ്ലോമയും ( കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി & ബി.എം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി.എം) അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂനിയർ ഡിപ്ലോമാ ഇൻ കോ-ഓപ്പറേഷൻ) വിജയിച്ചിരിക്കണം അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും ബി.എസ്.സി/എം.എസ്.സി (സഹകരണം & ബാങ്കിംഗ് ) അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികമായിട്ടുളളതുമായ എല്ലാ വിഷയങ്ങൾക്കും ചേർന്ന് 50% മാർക്കിൽ കുറയാത്ത ബി.കോം ബിരുദം.
ഒഴിവുകൾ മറ്റുവിവരങ്ങൾ ശമ്പളം എന്നിവ അറിയാൻ ഓഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക
2. സഹകരണസംഘം / ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക് / ക്യാഷ്യർ
വിദ്യാഭ്യാസ യോഗ്യത
∎ സഹകരണ നിയമത്തിന് വിധേയം. എസ്.എസ്.എൽ.സി അഥവാ തത്തുല്യം
∎ യോഗ്യതയും, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ - ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിയ്ക്കും. കാസറഗോഡ് ജില്ലയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത ജില്ല യിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണ്ണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി.ഡി.സി), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും.
കൂടാതെ ഐശ്ചികവിഷയമായി എടുത്ത ബി.കോം ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെ ങ്കിൽ എച്ച്.ഡി.സി. ആന്റ് ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ- ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്.ഡി.സി, അല്ലെങ്കിൽ എച്ച്.ഡി.സി.എം) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയുടെ ബി.എസ്.സി(സഹകരണം & ബാങ്കിംഗ്) ഉളളവർക്കും അപേക്ഷിക്കാവുന്നതാണ്.
ഒഴിവുകൾ മറ്റുവിവരങ്ങൾ ശമ്പളം എന്നിവ അറിയാൻ ഓഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക
3. സഹകരണസംഘം / ബാങ്കുകളിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
വിദ്യാഭ്യാസ യോഗ്യത
∎ ഫസ്റ്റ് ക്ലാസ് ബിടെക് & എക്സ്പീരിയൻസ് വേണം
കൂടുതൽ അറിയാൻ ഓഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക
ഓൺലൈനായി വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കുന്ന ജോലികൾ അറിയാൻ Click Here
4. സഹകരണസംഘം / ബാങ്കുകളിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ
∎ ബിരുദം
∎ ഡാറ്റാ എൻട്രി സർട്ടിഫിക്കറ്റ്
∎ ഒരു വർഷത്തെ പ്രവർത്തി പരിചയം
ഒഴിവുകൾ മറ്റുവിവരങ്ങൾ ശമ്പളം എന്നിവ അറിയാൻ ഓഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക
IDBI ബാങ്കിൽ 920 ഒഴിവുകൾ വേറെയും ഉണ്ട് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
5. സഹകരണസംഘം / ബാങ്കുകളിൽ ടൈപ്പിസ്റ്റ്
യോഗ്യത
∎ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം
∎ ഇംഗ്ലീഷ് ആൻഡ് മലയാളം ടൈപ്പിംഗ്
അപ്ലിക്കേഷൻ ഫോം , ചെലാൻ എന്നിവ ലഭിക്കാൻ താഴെ കാണുന്ന APPLY NOW ബട്ടൺ ക്ലിക്ക് ചെയ്യുക.
إرسال تعليق