ശുചിത്വ മിഷനില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ഒഴിവുകൾ

ജില്ലാ ശുചിത്വ മിഷനില്‍  ഒഴിവുകൾ



ജില്ലാ ശുചിത്വ മിഷനില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒഴിവുകളുണ്ട്. ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്, യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് ബിരുദം, ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ യോഗ്യത: സോളിഡ് ആന്‍ഡ് ലിക്വിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ/സയന്‍സ് ബിരുദവും ദ്രവമാലിന്യ സംസ്‌ക്കരണ രംഗത്ത് മുന്‍ പരിചയവും.

താൽപര്യമുള്ളതും യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷകള്‍ ജൂലൈ 28ന്  മുമ്പായി tsckasaragod@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യുക. അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി എഴുതുക. ഫോണ്‍: 04994 255350, 9446958519

Post a Comment

أحدث أقدم