Gramin Bank Recruitment 2021



ഗ്രാമീണ ബേങ്കുകളിൽ ഒഴിവുകൾ ആകെ 11,756 ഒഴിവുകൾ ആണ് നിലവിൽ ഉള്ളത്..
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനേൽ സെലക്ഷൻ ( IBPS)   പുതിയ വിജ്‌ഞാപനം പുറത്തിറക്കി.  ഗ്രാമീൻ ബാങ്കുകളിൽ ദേശിയ തലത്തിൽ 11,756 ഒഴിവുകൾ  .ഇതിൽ 242 ഒഴിവുകൾ കേരളത്തിലാണ്. റീജനൽ റൂറൽ ബാങ്കുകളിൽ ഓഫീസർ  ( ഗ്രൂപ്പ് എ) ഓഫീസി അസിസ്റ്റന്റ്_ മൾട്ടിപർപസ് ( ഗ്രൂപ്പ് ബി) എന്നി തസ്തികകളിലേക് അര്ഹരായവർക്ക് ഓൺലൈനായി ആപേക്ഷിക്കാം. ജൂൺ 28 ആണ് അവസാന തീയതി .IBPS  നടത്തുന്ന പൊതുപരീക്ഷയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. 

നിലവിൽ വിവിധ തസ്തികകളിലായി 11,756 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .പിന്നിട് ചിലപ്പോ ഈ ഒഴിവുകളുടെ  എണ്ണം കുടാൻ സാദ്യത ഉണ്ട് .കേരളാ ഗ്രാമീൻ ബാങ്കിൽ നിലവിൽ 242 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് 

IBPS  നടത്തുന്ന പൊതുപരീക്ഷയായ CWE  യിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനാതിലയിരിക്കും പ്രാഥമിക തിരഞ്ഞെടുപ്പ്. ഇതിൽ സെലക്ട് ആകുന്ന ഉദ്യോഗർത്ഥികൾക് ഒരു കോമൺ ഇന്റർവ്യൂ ഉണ്ടാകും. ഓഫീസ് അസിസ്റ്റൻ്റ് _മൾട്ടി പർപ്പസ് തസ്തികയിൽ ഈ ഇന്റർവ്യു ഉണ്ടാകില്ല .മറ്റുളവർക്ക് പൊതുപരീക്ഷയിലും ഇന്റർവ്യുയിലും നേടുന്ന മാർക്കിന്റെ അടിസ്ഥാനാത്തിൽ ഷൊർട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഒഴിവുകൾ ഉള്ള ബാങ്കുകളിൽ ഒന്നിൽ നിയോഗിക്കും. അലോട്ട്മെന്റ്  ആരംഭിക്കുന്ന ദിവസം മുതൽ ഒരു വര്ഷത്തേക്ക് ഈ ലിസ്റ്റ് പ്രകാരം ഉള്ള നിയമനം നടക്കും .

ഓഫീസി അസിസ്റ്റന്റ് _   മൾട്ടിപർപ്പസ് ,ഓഫീസിർ സ്കെയിൽ 1 ഒഴികെയുള്ള തസ്തികയിൽ അപേക്ഷിക്കുന്നവർക് അർഹരായ യോഗ്യത കൂടാതെ ജോലിയിൽ പ്രവർത്തി പരിചയവും വേണം .

 Gramin Bank Recruitment 2021 vacancy details 


■  ഓഫീസ് അസിസ്റ്റന്റ് ( മൾട്ടിപർപ്പസ്)   : 5134  ഒഴുവുകൾ


■  ഓഫീസർ സ്കെയിൽ I  ( അസിസ്റ്റന്റ് മാനേജർ)  : 3922 ഒഴുവുകൾ


■  ഓഫീസർ സ്കെയിൽ II (ജനറൽ ബാങ്കിംഗ് ഓഫീസർ ,മാനേജർ) : 902     ഒഴിവുകൾ

  

■  ഓഫീസർ സ്കെയിൽ II( ഇൻഫർമേഷൻ ടെക്നോളജി ഓഫീസർ)  59 ഒഴിവുകൾ


■  ഓഫീസർ സ്കെയിൽ II  (ചാർട്ടേർഡ് അക്കൗണ്ടന്റ്) 32 ഒഴിവുകൾ


■  ഓഫീസർ സ്കെയിൽ II ( ലോ ഓഫീസർ )27 ഒഴുവുകൾ


■   ഓഫീസർ സ്കെയിൽ II (ട്രഷറി മാനേജർ) 10 ഒഴിവുകൾ


■  ഓഫീസർ സ്കെയിൽ II ( മാർക്കറ്റിംഗ് ഓഫീസർ ) 43 ഒഴിവുകൾ


■  ഓഫീസർ സ്കെയിൽ II ( അഗ്രികൾച്ചറൽ ഓഫീസർ ) 25 ഒഴിവുകൾ


■  ഓഫീസർ സ്കെയിൽ III  210 ഒഴിവുകൾ


Gramin Bank Recruitment 2021   വിദ്യാഭ്യാസ യോഗ്യത


💫 ഓഫീസ് അസിസ്റ്റന്റ് ( മൾട്ടിപർപ്പസ്)  


➧  ഏതെങ്കിലും വിഷയത്തിൽ ബിരുദം
➧  പ്രാദേശിക ഭാഷയിലെ പ്രാവീണ്യം
➧  കമ്പ്യൂട്ടറിനെക്കുറിച്ചുള്ള അറിവ്

💫ഓഫീസർ സ്കെയിൽ I  ( അസിസ്റ്റന്റ് മാനേജർ) 

➧  ഏതെങ്കിലും വിഷയത്തിൽ ബിരുദം
➧   വെറ്റിനറി സയൻസ്, അഗ്രികൾച്ചർ എൻജിനിയറിങ്, പിസികൾച്ചർ, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, എനിമൽ ഹസ്ബൻഡറി, അഗ്രികൾച്ചറൽ മാർക്കറ്റിംഗ് കോർപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, ലോ,ഇക്കണോമിക്സ്, അല്ലെങ്കിൽ എക്കൗണ്ടൻസി, മേൽപ്പറഞ്ഞവയിൽ ഏതെങ്കിലും ഒരു ഡിഗ്രി ഉള്ളവർക്ക് മുൻഗണന.
➧  പ്രാദേശിക ഭാഷയിലെ പ്രാവീണ്യം
➧  കമ്പ്യൂട്ടറിനെക്കുറിച്ചുള്ള അറിവ്


💫  ഓഫീസർ സ്കെയിൽ II (ജനറൽ ബാങ്കിംഗ് ഓഫീസർ ,മാനേജർ)

➧  50 % മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം

➧  ഹോർട്ടികൾച്ചർ,ഫോറസ്ട്രി,ആനിമൽ ഹസ്ബൻഡറി, വെറ്റിനറി സയൻസ്,ഗ്രികൾച്ചറൽ എൻജിനിയറിങ്ങ്, പിസികൾച്ചർ,ബാങ്കിംഗ്, ഫൈനാൻസ്, മാർക്കറ്റിംഗ്, അഗ്രികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോർപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, ലോ, ഇക്കണോമിക്സ് ആൻഡ് അക്കൗണ്ടൻസി, ബിരുദം മേൽപറഞ്ഞ ഏതെങ്കിലും ഒരു വിഷയത്തിൽ ആണെങ്കിൽ ആ ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും

➧   ബാങ്കിലോ മറ്റു സാമ്പത്തിക സ്ഥാപനങ്ങളിലെ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം


💫 ഓഫീസർ സ്കെയിൽ II( ഇൻഫർമേഷൻ ടെക്നോളജി ഓഫീസർ)    

➧  ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ / കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ തത്തുല്യം

➧  ഏതെങ്കിലും വിഷയങ്ങളിൽ 50 % മാർക്കോടെ ബിരുദം .

➧  ASP , PHP , C ++ , Java , VB , VC ,OCP തുടങ്ങിയ സർട്ടിഫിക്കറ്റ്  യോഗ്യത അഭിലഷണീയം

➧  ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ ജോലിപരിചയം .


💫ഓഫീസർ സ്കെയിൽ II  (ചാർട്ടേർഡ് അക്കൗണ്ടന്റ്)


➧    ഐസിഎഐ സർട്ടിഫൈഡ് അസോഷ്യറ്റ് ( സിഎ )

➧  ചാർട്ടേ ഡ് അക്കൗണ്ടന്റ് ആയി ഒരു വർ ഷത്തെ ജോലിപരിചയം

💫ഓഫീസർ സ്കെയിൽ II ( ലോ ഓഫീസർ )


➧  50 % മാർക്കോ നിയമബിരുദം / തത്തുല്യം .
➧  അഡ്വക്കറ്റ് ആയി 2 വർഷം പരിചയം അല്ലെങ്കിൽ ബാങ്ക് / ധനകാര്യ സ്ഥാപനങ്ങളിലോ ഓഫിസറായി 2 വർഷത്തിൽ കുറയാത്ത പരിചയം .

💫ഓഫീസർ സ്കെയിൽ II (ട്രഷറി മാനേജർ)

➧  സിഎ / എം ബിഎ ( ഫിനാൻസ് )
➧  ബന്ധപ്പെട്ട് മേഖലയിൽ ഒരു വർഷത്തെ പരിചയം

💫 സ്കെയിൽ II ( മാർക്കറ്റിംഗ് ഓഫീസർ)

➧  മാർക്കറ്റിങ്ങിൽ എംബിഎ
➧  ബന്ധപ്പെട്ട് മേഖലയിൽ ഒരു വർഷത്തെ പരിചയം

💫ഓഫീസർ സ്കെയിൽ II ( അഗ്രികൾച്ചറൽ ഓഫീസർ )

➧  അഗ്രികൾച്ചർ / ഹോർട്ടികൾച്ചർ / അനിമൽ ഹസ്ബൻഡറി / വെറ്ററിനറി സയൻസ് / ഡെയറി ഫോറസ്ട്രി / അഗ്രികൾച്ചർ എൻജിനീയറിങ് / പിസികൾചർ  സ്പെഷലൈസേഷനുകളിൽ 50 %  മാർക്കോടെ ബിരുദം / തത്തുല്യം . 
➧  ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ ജോലിപരിചയം

💫ഓഫീസർ സ്കെയിൽ III  സീനിയർ മാനേജർ


➧  50 % മാർക്കോടെ ബിരുദം / തത്തുല്യം . 
➧  ബാങ്ക് സ്ഥാപനത്തിൽ ധനകാര്യ ഓഫിസർ ആയി 5 വർഷം ജോ ലിപരിചയം വേണം.

➧  ബാങ്കിങ് ഫിനാൻസ് മാർക്കറ്റിങ് അഗ്രികൾചർ / ഹോർട്ടികൾചർ അനിമൽ ഹസ്ബൻഡറി വെറ്ററിനറി സയൻസ്ഫോറസ്ടി / അഗ്രികൾച്ചർ എൻജിനീയറിങ് /പിസികൾച്ചർ / അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് കോഓപ്പറേഷൻ /ഇൻഫർമേഷൻ ടെക്നോളജി/മാനജ്മെന്റ് /ലോ/ഇക്കണോമിക്സ് /അക്കൗണ്ടൻസി എന്നിവയിൽ ഒന്നിൽ ഡിപ്ലോമ ബിരുദം ഉള്ളവർക്കു മുൻഗണന .


❇️ഓഫിസർ സ്കെയിൽ -2 , സ്കെയിൽ -3 ഒഴികെയുള്ള തസ്തികകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുന്നിടത്തെ ( ആർആർബി ഉൾപ്പെടുന്ന സംസ്ഥാനം ) ഔദ്യോഗിക പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം .
❇️ അപേക്ഷകർക്കു കംപ്യൂട്ടർ പരിജ്ഞാനം ആവിശ്യമാണ്

ഓഫിസ് അസിസ്റ്റന്റ് തസ്തികയിലേക്കും ഓഫിസർ തസ്തികയിലേക്കും ഒരുമിച്ച് അപേക്ഷിക്കാം. ഓരോ തസ്തികയിലേക്കുമായി പ്രത്യേകം പ്രത്യേകം ഫീസ് അടച്ച് അപേക്ഷിക്കേണ്ടതാണ്. എന്നാൽ ഓഫീസർ സ്കെയിൽ I സ്കെയിൽ II സ്കെയിൽ III എന്നതിൽ ഏതെങ്കിലും ഒന്നിലേക്ക് മാത്രമേ അപേക്ഷിക്കാൻ പറ്റു.

💫പ്രായം

❇️ ഓഫീസ് അസിസ്റ്റന്റ് മൾട്ടിപർപ്പസ് :18 നും 28 നും ഇടയിൽ

❇️ ഓഫീസർ സ്കെയിൽ I:18 നും 30 നും ഇടയിൽ

❇️ ഓഫീസ് സ്കെയിൽ  II : 21 നും 32 നും ഇടയിൽ

❇️ ഓഫീസർ സ്കെയിൽ III :21 നും 40 ഇടയിൽ

❇️ പട്ടിക വിഭാഗക്കാർക്ക് 5 വയസ്സും ഒബിസി 3 വയസ്സും വികലാംഗർക്ക് 10 വർഷവും ഇളവ് ഉണ്ടായിരിക്കുന്നതാണ്

 💫ഫീസ്

  ❇️ഓഫീസർ സ്കെയിൽ 1,2,3 വിഭാഗങ്ങളിൽ 850 ₹

 ❇️പട്ടികവിഭാഗം/ അംഗപരിമിതർ ,വിമുക്തഭടന്മാർ 175 ₹





 വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും ആയി താഴെ കാണുന്ന apply now button പ്രസ്സ് ചെയ്യുക 




Post a Comment

أحدث أقدم