കരസേനയിൽ ഓഫീസർ ഒഴിവുകൾ
നിയമ ബിരുദധാരികൾക്കു കരസേനയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫീസർ ആകാൻ അവസരം. അവിവാഹിതരായ യുവാക്കൾക്കും സ്ത്രീകൾക്കും ആണ് അവസരം. ജൂൺ 4 ന് മുൻപായി യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷിക്കണം. ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ഡിപ്പാർട്മെന്റിൽ ലഫ്റ്റനന്റ് റാങ്കിലേക്ക് ആണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ആകെ 8 ഒഴിവുകൾ ആണ് ഉള്ളത്. അതിൽ 6 പുരുഷൻമാർക്കും 2 സ്ത്രീകൾക്കും ആണ്.
പ്രായം - 21 നും 27 നും ഇടയിൽ ( ജൂലൈ 1 2021 ന് പ്രകാരമാണ് കണക്കാക്കുക )
Officer vacancies in the Army Qualification
55% മാർക്കിൽ കുറയാതെ എൽ എൽ ബി പാസ്സായിരിക്കണം (3 വർഷം / 5 വർഷം ). അപേക്ഷ അയക്കുന്നവർ ബാർ കൗൺസിൽ ഓഫ് ഇന്ത്യ/ സ്റ്റേറ്റ് രജിസ്ട്രേഷന് യോഗ്യത നേടിയവരായിരിക്കണം
തിരഞ്ഞെടുപ്പ് രീതി
ഷോർട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ് എസ് ബി ഇന്റർവ്യൂവിന് വിളിക്കും. രണ്ടു ഘട്ടമായി ആയിരിക്കും തിരെഞ്ഞെടുപ്പ്. അതിന് ശേഷം ചെന്നൈ ഓഫീസ് ട്രെനിഗ് അക്കാദമിയിൽ 49 ആഴ്ച പരിശീലനം നൽകും.
إرسال تعليق