Worker / Plant Attendant Vacancies in Milma 2021


പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മിൽമയിൽ വർക്കർ/പ്ലാന്റ് അറ്റൻഡർ ഗ്രേഡ് ജോലി ഒഴിവുകൾ


പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മിൽമയിൽ വർക്കർ/പ്ലാന്റ് അറ്റൻഡർ ഗ്രേഡ് III തസ്തികയിൽ ജോലി നേടാം 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്. 



 👉  ഡിഗ്രി യോഗ്യതയുള്ളവർക്ക് (ബിരുദധാരികൾക്ക്) ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയില്ല. 


കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇത് ഒരു മികച്ച അവസരമാണ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 മെയ് 05-ന് മുൻപായി അപേക്ഷ സമർപ്പിക്കണം. വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങി വിവരങ്ങൾ ചുവടെ ചേർക്കുന്നു.

 

👉  നിയമനരീതി : നേരിട്ടുള്ള നിയമനം. 

👉  ഒഴിവുകളുടെ എണ്ണം : 24 

👉  ശമ്പളം  : ₹ 16500 - 38650 /-

👉  പ്രായപരിധി : 18 - 40. 

👉  യോഗ്യതകൾ : 

എസ്.എസ്.എല്‍.സി ജയിച്ചിരിക്കണം അലെങ്കില്‍ തത്തുല്യം


അപേക്ഷ സമർപ്പിക്കേണ്ട രീതി 


ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മിഷൻെറ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ User ID യും Password– ഉം കൊടുത്ത്  Login ചെയ്തശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ ‘ Apply Now ‘ ൽ മാത്രം click ചെയ്യേണ്ടതാണ്. 


അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2016 നോ അതിനുശേഷമോ എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. നിശ്ചിത മാനദണ്ഡങ്ങാം പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്ലോഡ് ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും. ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല. 




👉  അപേക്ഷാ ഫീസ് ഇല്ല.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 05.

കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ നൌ ക്ലിക്ക് ചെയ്താൽ മതി




Post a Comment

أحدث أقدم