നഴ്‌സസ് ആന്റ് മിഡ്‌വൈഫ് കൗണ്‍സില്‍ ഓഫീസില്‍ ഒഴിവ് വരുന്ന രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, അക്കൗണ്ടന്റ് എന്നീ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ നോക്കുക
ശമ്പളം 25,200-54,000
രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ തസ്തികകളില്‍ യഥാക്രമം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിലെ പ്രിന്‍സിപ്പല്‍/പ്രൊഫസര്‍, സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളിലെ പ്രിന്‍സിപ്പല്‍/വൈസ് പ്രിന്‍സിപ്പല്‍/സീനിയര്‍ നഴ്‌സിംഗ് ട്യൂട്ടര്‍ എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്നവരും അക്കൗണ്ടന്റ് തസ്തികയിലേക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്നവരുമാണ് അപേക്ഷിക്കേണ്ടത്.
ബയോഡേറ്റ, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പില്‍ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഏപ്രില്‍ പത്തിന് മുന്‍പ് രജിസ്ട്രാര്‍, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍, റെഡ് ക്രോസ് റോഡ്, തിരുവനനന്തപുരം-695 035 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
إرسال تعليق