പശുക്കള്‍ക്കും എരുമകള്‍ക്കുമുള്ള കുളമ്ബ് രോഗ പ്രതിരോധ കുത്തിവെപ്പ് വാക്‌സിനേറ്റര്‍മാരെയും സഹായികളെയും താല്ക്കാലികാടിസ്ഥാനത്തില്‍

പശുക്കള്‍ക്കും എരുമകള്‍ക്കുമുള്ള കുളമ്ബ് രോഗ പ്രതിരോധ കുത്തിവെപ്പ് വാക്‌സിനേറ്റര്‍മാരെയും സഹായികളെയും താല്ക്കാലികാടിസ്ഥാനത്തില്‍ ആവശ്യമുണ്ട്


കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി പശു, എരുമ എന്നിവയ്ക്ക് നവംബര്‍ 15 മുതല്‍ 21 പ്രവൃത്തി ദിവസങ്ങളിലായി മൂന്നാം ഘട്ട നാഷണല്‍ ആനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രൊജക്ടിന്റെ ഭാഗമായി കുളമ്ബുരോഗ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം നടത്തുന്നത്. 

വാക്‌സിനേറ്റര്‍-ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍ കീഴിലുള്ള പ്രദേശത്തെ, പരിചയസമ്ബന്നരായ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാര്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍, സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലാത്തതും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളതുമായ വെറ്ററിനറി ഡോക്ടര്‍മാരുടെയും പക്കല്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 21 ദിവസത്തെ ക്യാമ്ബെയിനില്‍ പങ്കെടുത്ത് ടാര്‍ജറ്റ് തികച്ച്‌ വാക്‌സിനേഷന്‍ നടത്തുന്നതിന് പരമാവധി 15,000/രൂപ ഓണറേറിയമായി നല്‍കുന്നതും അത് കൂടാതെ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വാക്‌സിനേഷന്‍ ചാര്‍ജ്ജ് നല്‍കുന്നതുമാണ്.

വനഗവേഷണ കേന്ദ്രത്തിൽ ഒഴിവുകൾ Apply Now 

വാക്‌സിനേറ്റർ

ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍ കീഴിലുള്ള പ്രദേശത്തെ, പരിചയസമ്ബന്നരായ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാര്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍, സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലാത്തതും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളതുമായ വെറ്ററിനറി ഡോക്ടര്‍മാരുടെയും പക്കല്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 21 ദിവസത്തെ ക്യാമ്ബെയിനില്‍ പങ്കെടുത്ത് ടാര്‍ജറ്റ് തികച്ച്‌ വാക്‌സിനേഷന്‍ നടത്തുന്നതിന് പരമാവധി 15,000/രൂപ ഓണറേറിയമായി നല്‍കുന്നതും അത് കൂടാതെ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വാക്‌സിനേഷന്‍ ചാര്‍ജ്ജ് നല്‍കുന്നതുമാണ്.


സഹായികൾ 

ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍ കീഴിലുള്ള പ്രദേശത്തെ പൂര്‍ണ്ണ കായിക ആരോഗ്യമുള്ള മൃഗസംരക്ഷണ വകുപ്പില്‍ നിന്നും വിരമിച്ച അറ്റന്റര്‍മാര്‍/പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍, 18 വയസിന് മുകളില്‍ പ്രായമുള്ള വി.എച്ച്‌.എസ്.സി. പാസ്സായവര്‍, കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുുകള്‍ പൂര്‍ത്തിയാക്കിയവര്‍, സാമൂഹിക സന്നദ്ധസേന വോളന്റിയര്‍മാര്‍, 18 വയസിന് മുകളില്‍ പ്രായമുള്ള സ്ഥല പരിചയമുള്ളതും കായിക ക്ഷമതയുള്ളതും സത്സ്വഭാവികളുമായ യുവതീ-യുവാക്കള്‍ എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പശുക്കളെ കൈകാര്യം ചെയ്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. 21 ദിവസത്തെ ക്യാമ്ബെയിന്‍ കാലയളവിലേക്ക് പരമാവധി 10,000/രൂപ ഓണറേറിയം നല്‍കും. അപേക്ഷകള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ സഹിതം തങ്ങള്‍ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ കീഴിലുള്ള മൃഗാശുപത്രിയില്‍ മാത്രം സ്ഥാപന മേധാവി (ചീഫ് വെറ്ററിനറി ഓഫീസര്‍/സീനിയര്‍ വെറ്ററിനറി സര്‍ജന്‍/വെറ്ററിനറി സര്‍ജന്‍) മുന്‍പാകെ ആശുപത്രി പ്രവര്‍ത്തന സമയത്ത് നവംബര്‍ 13 ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി അപേക്ഷ നേരിട്ട് തന്നെ സമര്‍പ്പിക്കണം. അപേക്ഷയില്‍ ആധാര്‍ അഡ്രസും മൊബൈല്‍ നമ്ബറും വ്യക്തമായി രേഖപ്പെടുത്തേണ്ടതും ആധാര്‍ കാര്‍ഡിന്റെ കോപ്പി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതുമാണ്.

Post a Comment

Previous Post Next Post