മൃഗ സംരക്ഷണ വകുപ്പിൽ ഒഴിവുകൾ

മൃഗ സംരക്ഷണ വകുപ്പിൽ ഒഴിവുകൾ

 മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന രണ്ട് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവുകൾ



വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തുടങ്ങിയ ഒഴിവിലേക്ക് സെപ്റ്റംബര്‍ 27, 28 തീയതികളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 

പട്ടാമ്പി, അട്ടപ്പാടി, ബ്ലോക്കുകളിലാണ് നിയമനം. 

അഭിമുഖം

◾വെറ്ററിനറി സര്‍ജന്‍ തസ്തികയിലേയ്ക്ക് 27 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ 

◾പാരാവെറ്റ് തസ്തികയിലേയ്ക്ക് 28 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ 

◾ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയിലേക്ക് 28 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ

യോഗ്യത

 വെറ്ററിനറി സര്‍ജന് അപേക്ഷിക്കുന്നവര്‍ ബി.വി.എസ്.സി. ആന്‍ഡ് എ.എച്ച്‌ പാസായിരിക്കണം. കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും വേണം. പാരാവെറ്റ് തസ്തികയില്‍ വി.എച്ച്‌.എസ്.ഇ- ലൈവ്സ്റ്റോക്ക് / ഡെയറി/ പൗള്‍ട്രി മാനേജ്മെന്റ് കോഴ്സ് പാസായവരും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ച ആറു മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ്- ഫാര്‍മസി- നഴ്സിങ്ങ് സ്റ്റൈപന്റിയറി ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് കിട്ടിയവരാണ് അപേക്ഷിക്കേണ്ടത്. ഇവരുടെ അഭാവത്തില്‍ വി.എച്ച്‌.എസ്.ഇ. ലൈവ്സ്റ്റോക്ക്/ ഡെയറി / പൗള്‍ട്രി മാനേജ്മെന്റ് കോഴ്സ് പാസായവരെയോ വി.എച്ച്‌.എസ്.ഇ. നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് അടിസ്ഥാനമായി ഡെയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍/ സ്മോള്‍ പൗള്‍ട്രി ഫാര്‍മര്‍ എന്റര്‍പ്രണര്‍ എന്നിവയില്‍ ഏതെങ്കിലും കോഴ്സ് പാസായിട്ടുള്ളവരെയോ പരിഗണിക്കും. 

◾പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് എല്‍.എം.വി. ഡ്രൈവിങ് ലൈസൻസ് കൂടി വേണം.

◾ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് SSLC പാസായ സര്‍ട്ടിഫിക്കറ്റും എല്‍.എം.വി. ഡ്രൈവിങ് ലൈസന്‍സും വേണം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി പാലക്കാട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

താഴേ കാണുന്ന apply now ബട്ടൺ ക്ലിക്ക് ചെയ്യുക.

APPLY NOW 

Post a Comment

Previous Post Next Post