SSC MTS and Havildar Recruitment 2022

കേന്ദ്ര സർവീസിൽ നിരവധി ഒഴിവുകൾ 


കേന്ദ്ര സർവീസിൽ മൾട്ടി ടാസ്ക്കിങ് സ്റ്റാഫ്, ഹവിൽദാർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷണർ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഹവൽദാർ തസ്തികയിൽ മാത്രം 3603 ഒഴിവുകളുണ്ട്.  ssc.nic.in

👉 ഏപ്രിൽ 30 വരെ നിങ്ങൾക്ക് അപേക്ഷിക്കാം. MTS ൽ 10000+ ഒഴിവുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

👉 ഓഫിസ് ശുചീകരണം മുതൽ ഫയൽ കൈമാറ്റംവരെ നീളുന്ന ജോലികൾ ആണ്  MTS ൽ ഉണ്ടാവുക.

👉 യോഗ്യത: എസ്എസ്എൽസി ജയം /തത്തുല്യം യോഗ്യത.

👉 പ്രായം: 18-27. (എസ് സി എസ് ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവുണ്ട്. )

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

SSC MTS and Havildar Recruitment 2022 How to apply

  ssc.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർ സെെറ്റിൽ നൽകിയ അപേക്ഷ പൂരിപ്പിച്ചു സമർപ്പിച്ചാൽ മതി, അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷിക്കുക. ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന റജിസ്ട്രേഷൻ ഐഡിയും പാസ്വേഡും സൂക്ഷിച്ചുവയ്ക്കണം.

💥 എസ്എസ്സി നടത്തുന്ന പരീക്ഷകൾക്ക് ഇത് ആവശ്യമായി വരും. പരീക്ഷ എഴുതാനാഗ്രഹിക്കുന്ന സെന്ററും കോഡും അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തണം. അപേക്ഷിക്കും മുൻപ് വെബ്സൈറ്റിലുള്ള വിശദ വിജ്ഞാപനം വായിച്ചു മനസിലാക്കുക. താഴെ അതിൻ്റെ ലിങ്ക് ലഭിക്കുന്നതാണ്.

💥 അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/വർഗം/ഭിന്നശേഷിക്കാർ/വിമുക്തഭടന്മാർ/വനിതകൾ എന്നിവർക്കു ഫീസില്ല. നെറ്റ് ബാങ്കിങ് വഴിയോ

💥 ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേനയോ ഭീം യുപിഐ വഴിയോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാൻ ഉപയോഗിച്ചോ ഫീസ് അടയ്ക്കാം. 

💥 മേയ് 2 വരെ ഓൺലൈനായി ഫീസടയ്ക്കാം. 

💥 ചെലാനായി ഫീസ് അടയ്ക്കുന്നവർ മേയ് 3 നു മുൻപായി ചെലാൻ ജനറേറ്റ് ചെയ്യണം.

💥 കേരളത്തിലും  പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്

💥 തിരുവനന്തപുരം, എറണാകുളം,തൃശൂർ, കോഴിക്കോട്, കണ്ണൂർ, കൊല്ലം, കോട്ടയം എന്നിവിടങ്ങളിൽ ആണ് കേരളത്തിൽ സെൻ്റർ ലഭിക്കുക.


💥 ഒരേ റീജനു കീഴിൽ മുൻഗണനാക്രമത്തിൽ 3 പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. പരീക്ഷാകേന്ദ്രങ്ങളുടെ കോഡ്  ഉൾപ്പെടെയുള്ള വിശദാംശങ്ങൾ താഴെ അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്താൽ ലഭിക്കുന്നതാണ്.


SSC MTS and Havildar : Selection Process

✔ പൊതു എഴുത്തുപരീക്ഷ വഴിയാണു തിരഞ്ഞെടുപ്പ്. 

✔ രണ്ടു ഘട്ടമായാണ് എഴുത്തുപരീക്ഷ. 

✔ ആദ്യ ഘട്ടം ഒബ്ജക്ടീവ് മാതൃകയിൽ കംപ്യൂട്ടർ അധിഷ്ഠിത എഴുത്തു പരീക്ഷയാണ്(പേപ്പർ-1). നെഗറ്റീവ് മാർക്കുണ്ട്.

✔ ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായി രണ്ടാം ഘട്ടത്തിൽ ഡിസ്ക്രിപ്റ്റീവ് മാതൃകയിലുള്ള പരീക്ഷയുണ്ടാകും. 

✔ പരീക്ഷ, സിലബസ് സംബന്ധിച്ച വിശദാംശങ്ങൾ വെബ്സൈറ്റിൽ ശാരീരിക ക്ഷമതാ പരീക്ഷ: ഹവിൽദാർ തസ്തികയിലേക്കു ശാരീരികക്ഷമതാ പരീക്ഷിശാരീരിക അളവെടുപ്പ് പരീക്ഷ കൂടിയുണ്ട്. 

നടത്തം

👉 പുരുഷൻ-15 മിനിറ്റിൽ 1600 മീറ്റർ. 

👉 സ്ത്രീ-20 മിനിറ്റിൽ 1 കിലോമീറ്റർ. 

സൈക്ലിങ്

👉 പുരുഷൻ -30 മിനിറ്റിൽ 8 കിലോമീറ്റർ. 

👉 സ്ത്രീ-25 മിനിറ്റിൽ 3 കിലോമീറ്റർ.


ഉയരം

👉 പുരുഷൻ -157.5 സെ.മീ. 

👉 സ്ത്രീ-152 സെ.മീ. 

നെഞ്ചളവ്

👉 പുരുഷൻ-76 സെ.മീ, 5 സെമീ വികാസം 

APPLY NOW

Post a Comment

Previous Post Next Post