ഷോപ്‌സി വഴി വീട്ടിൽ ഇരുന്നു കൊണ്ട് സമ്പാദിക്കാം
എന്താണ് ഷോപ്‌സി?
ലോകപ്രശസ്ത കമ്പനിയായ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന ഓൺട്രപ്രേണര്ഷിപ്പ് ആപ്പാണ് ഷോപ്‌സി.
2021 ജൂലൈ 1 നാണു ഫ്ലിപ്കാർട് ഷോപ്‌സി ആപ്പിനെ ഇന്ത്യയിൽ ലോഞ്ച് ചെയ്തത് . ധാരാളം ആളുകൾ ഇത് ഉപയോഗിച്ച് വരുമാനം നേടുന്നു.
എത്രത്രോളം സമ്പാദിക്കാൻ കഴിയും?
ഷോപ്‌സിയുടെ പരസ്യങ്ങളും, ഫ്ലിപ്കാർട്ടിന്റെ അവകാശങ്ങളും പരിശോദിച്ചാൽ, ഒരു മാസം മുപ്പതിനായിരം രൂപയെങ്കിലും, സുഖമായി വീടുകളിൽ ഇരുന്നു കൊണ്ട് സമ്പാദിക്കാൻ കഴിയുമെന്ന് വ്യക്തമാവും.
എങ്ങനെ തുടങ്ങണം?
ആദ്യമായി നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട് ഫോണിൽ ഷോപ്‌സി ആപ്പ് ഡൌൺലോഡ് ചെയ്യുകയാണ് വേണ്ടത്. അതിനുള്ള ലിങ്ക് തൊട്ടു താഴെ നൽകുന്നു.
ഷോപ്‌സി ആപ്പ് ഡൌൺലോഡ് ചെയ്യുക
ആപ്പ് ഡൌൺലോഡ് ചെയ്യുക (ഡൗൺലോഡ് ലിങ്ക്)
സൈനപ്പ് ചെയ്യുക (ഫ്ലിപ്കാർട് ഉപയോഗിക്കുന്നവർ വേറെ സൈനപ്പ് ചെയ്യേണ്ട, അവരവരുടെ ലോഗിൻ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്‌താൽ മതി)
മീശോ വഴി പണം സമ്പാദിക്കാം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ശേഷം, ഇഷ്ടമുള്ള പ്രോഡക്ട് എടുക്കുക (അതിന്റെ കമ്മീഷൻ തുക മുകളിൽ തന്നെ കൊടുത്തിട്ടുണ്ടാകും)
ഓരോ സാധനങ്ങളുടെയും താഴെ കൊടുത്തിരിക്കുന്ന ഷെയർ ബട്ടൺ അമർത്തിയാൽ പ്രൊഡക്ടിന്റെ ചിത്രം, വിവരങ്ങൾ എന്നിവ നിങ്ങൾക്ക് വാട്സാപ്പ് വഴിയോ ഫേസ്ബുക് വഴിയോ കൂട്ടുകാർക്ക് അയച്ചു കൊടുക്കാം.
5. അവർക്ക് ഇഷ്ട്ടപ്പെട്ടുവെങ്കിൽ, നിങ്ങൾ അവർക്ക് വേണ്ടി ബുക്ക് ചെയ്യണം
6. അതിനായി ഷെയേർഡ് ഹിസ്റ്ററി എടുക്കുക, എന്നിട്ട് പങ്കുവച്ച പ്രോഡക്ട് എടുക്കുക, കാർട്ടിലേക്ക് ആഡ് ചെയ്യുക.
അതിനു ശേഷം, നിങ്ങളുടെ കാർട്ട് തുറന്നാൽ, അതിന്റെ മുകളിൽ ആഡ് കസ്റ്റമർ എന്നൊരു ഓപ്‌ഷൻ ഉണ്ടാവും, അതിൽ നിങ്ങളുടെ സുഹൃത്തിന്റെ പേരും അഡ്രസും മറ്റു വിവരങ്ങൾക്കും കൊടുക്കുക
8. ശേഷം ഉദ്ദേശിച്ച പ്രോഡക്റ്റ് നിങ്ങൾ അവരുടെ അഡ്രസിലേക്ക് ഓർഡർ ചെയ്യേണ്ട രീതിയിൽ തുടരുക.
9. അടുത്ത പേജിൽ പേയ്‌മെന്റ് ചോദിക്കും, അന്നേരം നിങ്ങൾ പേയ്‌മെന്റ് ഓപ്‌ഷനായി ബാങ്ക് പേയ്‌മെന്റോ, യുപിഐ (ഗൂഗിൾ പേ,ഫോൺ പേ തുടങ്ങിയവ) എടുക്കുക.
10. യുപിഐ എടുക്കുകയാണെങ്കിൽ, അതിൽ സുഹൃത്തിനോട് അവരുടെ യുപിഐ ഐഡി ചോദിക്കുക. ഗൂഗിൾ പെയ്ത ഉപയോഗിക്കുന്നവർക്ക് username@oksbi, username@okicici എന്നുള്ള തരത്തിൽ പേരുകൾ കാണാൻ കഴിയും, അതാണ് യുപിഐ ഐഡി. ഫോൺപേ ഉപയോഗിക്കുന്നവർക്ക് username@ybl, username@axl, username@ibl എന്ന രൂപത്തിൽ ആയിരിക്കും, ആമസോൺ പേ ഉപയോഗിക്കുന്നവർക്ക് username@apl , പേടിഎം ഉപയോഗിക്കുന്നവർക്ക് username@paytm എന്നെല്ലാമായിരിക്കും.
11. കൂട്ടുകാരൻ, അവരുടെ ഫോണിൽ പേയ്‌മെന്റ് പൂർത്തിയാക്കിയാൽ നിങ്ങളുടെ ഫോണിൽ ഓർഡറിങ് നടക്കും.
12. ഇതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാൻ, ആദ്യമേ കൂട്ടുകാരനോട് നിങ്ങൾക്ക് സാധനത്തിന്റെ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ഇടാൻ പറഞ്ഞാൽ മതി, എന്നിട് നിങ്ങളുടെ സ്വന്തം ഗൂഗിൾ പേ അല്ലെങ്കിൽ ഫോൺ പേ വഴി നിങ്ങൾക്ക് ഓർഡർ ചെയ്യാം.
ചുരുക്കത്തിൽ, നിങ്ങൾ നിങ്ങളുടെ സ്വന്തം ഫ്ലിപ്കാർട് വഴി മറ്റൊരാൾക്ക് ഓർഡർ ചെയ്തു കൊടുക്കുന്നു, പണം നിങ്ങൾ മേടിക്കുന്നു, അടക്കുന്നു. ഇവിടെ കൂട്ടുകാർക്ക് ഓർഡർ ചെയ്തു കൊടുക്കുന്നതിനു നിങ്ങൾക്ക് കമ്മീഷൻ ലഭിക്കും എന്ന് മാത്രം. നിങ്ങളുടെ സ്വന്തം വീട്ടിലേക്കുള്ള ഓർഡറുകളും ഇത് പോലെ നിങ്ങൾക്ക് ചെയ്യാവുന്നതാണ്, വീട്ടിലെ വേറൊരാളുടെ പേരിൽ ഓർഡർ ചെയ്യുന്നതായിരിക്കും നല്ലത്.
Post a Comment