Driver | conductor vacancies in KSRTC 2022

കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകൾ 


കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകൾ. 45 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. എസ്എസ്എൽസി, ഹെവി ഡ്രൈവിംഗ് ലൈസൻസും ആണ് പ്രധാന യോഗ്യത. 

 കെ.എസ്.ആർ.ടി.സി. യ്ക്കു വേണ്ടി ദീർഘദൂര സർവ്വീസുകൾ നടത്തുന്നതിനായി ബസ്സുകളും മറ്റ് അനുബന്ധ സാങ്കേതിക അടിസ്ഥാന പിന്തുണ നൽകുന്ന കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് (ഒരു കേരള സർക്കാർ സ്ഥാപനം) ഡ്രൈവർ-കം-കണ്ടക്ടർ ജോലിക്ക് ദിവസ വേതന വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു.   കെ.എസ്.ആർ.ടി.സി.യുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. www.cmdkerala.net


കെ.എസ്.ആർ.ടി.സി. യുടെ ദീർഘദൂര സർവ്വീസുകൾ കാര്യക്ഷമമായി നടത്തുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതിക, ഭരണ നിർവ്വഹണം, പ്രവർത്തനക്ഷമത എന്നീ മേഖലകളിലുള്ള പിന്തുണ നൽകുന്നതിനായി കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് എന്ന പേരിൽ  കേരള സർക്കാർ ഒരു സ്വതന്ത്ര കമ്പനി രൂപീകരിച്ചിരിന്നു.

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ലിമിറ്റഡ് തിരുവനന്തപുരത്ത് ഉടൻതന്നെ പ്രവർത്തനം ആരംഭിക്കുന്നതാണ്. കെ.എസ്.ആർ.ടി.സി.യുടെ  സർവ്വീസുകളായ ദീർഘദൂര സർവ്വീസുകൾ നടത്തുന്നതിനായി യോഗ്യരായവരിൽ നിന്ന് ദിവസവേതന വ്യവസ്ഥയിലും കെ.എസ്. ആർ ടി.സി.യിൽ നിന്നുള്ളവരെ വർക്കിംഗ് അറേഞ്ച് വ്യവസ്ഥയിലും ഡ്രൈവർ-കം-കണ്ടക്ടർ ജോലിക്കു നിയമിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക

∎ ഒരു ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം




കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്ടർ യോഗ്യതകൾ


∎ ഹെവി ഡവിംഗ് ലൈസൻസും, മൂന്ന് വർഷം ഹെവി വാഹനങ്ങൾ ഓടിച്ചുള്ള പ്രവർത്തി പരിചയം ഉണ്ടായിരിക്കുകയും വേണം.


∎ തെരഞ്ഞെടുക്കപ്പെട്ടാൽ കണ്ടക്ടർ ലൈസൻസ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിൽ നിന്നും കരസ്ഥമാക്കിയിരിക്കുകയും വേണം.


∎  പത്താം ക്ലാസ് പാസായിരിക്കണം.


∎ കണക്കുകൾ കൂട്ടാനും കുറയ്ക്കാനും ഗുണിക്കുവാനും ഹരിക്കുവാനും അറിവുണ്ടായിരിക്കണം.


∎ മലയാളവും ഇംഗ്ലീഷും എഴുതുവാനും വായിക്കുവാനും അറിവുണ്ടായിരിക്കണം.


∎ വാഹനങ്ങളുടെ പ്രവർത്തനത്തെ കുറിച്ചുള്ള ഉള്ള പൊതു അറിവുകൾ, ചെറിയ ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കാനുള്ള കഴിവു വേണം.


∎ അപേക്ഷിക്കാനുള്ള പരമാവധി പ്രായം 45 വയസ്സ് വരെയാണ് 


∎ ദീർഘദൂര സർവീസുകളിലാണ് ഒഴിവുകൾ അതുകൊണ്ട് തന്നെ തുടർച്ചയായി 12 മണിക്കൂർ വരെ ജോലി ചെയ്യുവാൻ വേണ്ട ആരോഗ്യവും കാഴ്ചശക്തിയും വേണം. 


∎ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 8. 2. 2022  വൈകുന്നേരം 5:00 വരെ 


ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്, അപേക്ഷിക്കുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും ആവശ്യമായിവരും. തിരഞ്ഞെടുക്കുന്നവർക്ക് ഇ എസ് ഐയും പിഎഫും ആനുകൂല്യങ്ങൾ  ലഭിക്കുന്നതാണ്.

APPLY NOW

Post a Comment

Previous Post Next Post