Postal Life Insurance Agent Vacancy 2021

Postal Life Insurance Agent Vacancy

 


ആലുവ പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി പത്താം ക്ലാസ്സ് പാസായവർക്ക് അപേക്ഷിക്കാം. കമ്മീഷൻ വ്യവസ്ഥയിൽ 18നും 50 വയസ്സിനും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർ, സ്വയം തൊഴിൽ ചെയ്യുന്ന യുവതി യുവാക്കൾ എന്നിവരെ ഡയറക്ട് ഏജന്റായി നിയമിക്കുന്നു. ഏജൻസി അപേക്ഷകൾ പത്താം ക്ലാസ്സ് പാസായിരിക്കണം. മുൻ ഇൻഷുറൻസ് ഏജന്റുമാർ, ആർ.ഡി ഏജന്റ്, ജനപ്രതിനിധികൾ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണനയുണ്ട്

How to apply Postal Life Insurance Agent Vacancy 2021

അപേക്ഷിക്കുന്നവർ വയസ്സ്, യോഗ്യത, എക്സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം മൊബൈൽ നമ്പറുൾപ്പടെ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസസ്, ആലുവ പോസ്റ്റൽ ഡിവിഷൻ, ആലുവ, 683101 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കണം

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ SSLC പാസായവർക്ക് അവസരങ്ങൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

India Postal Life Insurance Agent  Selection Process

പോസ്റ്റ് ഓഫീസ് സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  നടത്തേണ്ടതിനാൽ ഇന്റർവ്യൂ തീയതി അപേക്ഷകരെ നേരിട്ട് അറിയിക്കുന്നതാണ്.

അപേക്ഷകൾ ഓഫീസ്സിൽ ലഭിക്കേണ്ട അവസാന തിയ്യതി -  4.1.2022


കൂടുതൽ വിവരങ്ങൾക്ക് ഇനി പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 9446420626 or 0484 2620570 

Post a Comment

Previous Post Next Post