JOB VACANCIES IN KERALA

JOB VACANCIES IN KERALA



1.  ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയില്‍ ഒഴിവുകൾ

25 തസ്തികകളിലേക്ക് ആണ്  നിയമനത്തിന് അപേക്ഷ ക്ഷണിച്ചുട്ടുള്ളത് പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പാക്കുന്ന ഇ-ഹെല്‍ത്ത് പദ്ധതിയിലേക്ക് വേണ്ടിയാണ് നിയമനം.  ഇമെയിൽ വഴി അപേക്ഷിക്കാം.

 ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് യോഗ്യത

∎ ഡിപ്ലോമ/ ബി എസ് സി/ എംഎസ്‌സി/ ബിടെക്/ എംസിഎ (ഇലക്‌ട്രോണിക്സ്, കമ്ബ്യൂട്ടര്‍ സയന്‍സ്, ഐ.ടി). ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. 

∎ ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ ആന്‍ഡ് ഇംപ്ലിമെന്റേഷനില്‍ പ്രവര്‍ത്തി പരിചയമുള്ളവർക്ക് മുൻഗണന

∎ താൽക്കാലിക നിയമനമാണ്.

ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് പ്രായം

∎ 40 വയസ് കവിയരുത്.


താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളും താഴെ പറയുന്ന വിലാസത്തില്‍ ഈ മാസം 22 ന് 5 pm ന് മുമ്പ് അയക്കണം. ഇ മെയിൽ ഐഡി - ehealthptadistrict@gmail.com 

2. സര്‍ക്കാര്‍ ആയൂര്‍വേദ കോളേജ് ആശുപത്രില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആയൂര്‍വേദ കോളേജ് ആശുപത്രില്‍ രോഗനിദാനം, രസശാസ്ത്ര- ഭൈഷജ്യകല്‍പന എന്നീ വകുപ്പുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ഇന്റര്‍വ്യൂ നടത്തുന്നു. 

യോഗ്യത

∎ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം 

∎ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും എടുത്ത് നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഹാജരാകണം

∎ സമയം - ഓഗസ്റ്റ് 26 രാവിലെ 10.30ന് 

പാർടൈം ആയി ചെയ്യാൻ സാധിക്കുന്ന ജോലി കിടിലൻ ജോലി CLICK HERE

3. ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ടവർക്ക് സ്കോളർഷിപ്പ്

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തിവരുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍/ എന്‍ജിനിയറിങ്/ പ്യൂവര്‍ സയന്‍സ്/ അഗ്രികള്‍ച്ചര്‍ സയന്‍സ്/ സോഷ്യല്‍ സയന്‍സ്/ നിയമം/ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ഉപരിപഠനം (പി.ജി/പി.എച്ച്‌.ഡി) കോഴ്‌സുകള്‍ക്ക് മാത്രം) നടത്താനുള്ള അവസരം ഒരുക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്


∎ കുടുംബ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ കൂടാത്തവർക്ക് അപേക്ഷിക്കാം. ഇനി പറയുന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്  www.egrantz.kerala.gov.in 

കൂടുതൽ വിവരങ്ങളും  മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.

അവസാന തിയതി സെപ്റ്റംബര്‍ 20. ആണ്. അപേക്ഷിക്കാൻ www.egrantz.kerala.gov.in  / താഴെ കാണുന്ന APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഫോണ്‍: 0471 2727379.


Post a Comment

Previous Post Next Post