തപാല്‍ ഡിവിഷനില്‍ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഏജൻ്റ്

ഗ്രാമീണ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഏജൻ്റ്



കണ്ണൂര്‍ തപാല്‍ ഡിവിഷനില്‍ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ വിപണനത്തിന് കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

പ്രായപരിധി

18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഡയറക്‌ട് ഏജന്റ് തസ്തികയിലേക്കും 65 വയസ്സില്‍ താഴെ പ്രായമുള്ള കേന്ദ്ര സംസ്ഥാന സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. ഇന്‍ഷുറന്‍സ് മേഖലയില്‍ മുന്‍ പരിചയമുള്ളവര്‍, വിമുക്ത ഭടന്മാര്‍, വിരമിച്ച അധ്യാപകര്‍, കമ്ബ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.

അപേക്ഷകള്‍ വയസ്സ്, യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മൊബൈല്‍ നമ്ബര്‍ എന്നിവ സഹിതം ആഗസ്ത് രണ്ടിനകം സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കണ്ണൂര്‍ ഡിവിഷന്‍, കണ്ണൂര്‍ - 670001 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

അഭിമുഖം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സൗകര്യപ്രദമായ ഇടങ്ങളില്‍ നടത്തും. ഫോണ്‍: 9446375330.

Post a Comment

Previous Post Next Post