Kerala highcourt recrutment 2021
നിങ്ങൾ ബിരുദ വിദ്യാഭ്യാസം കരസ്ഥമാക്കിയ ഉദ്യോഗാർത്ഥി ആണോ. ഒരു നല്ല ജോലി അന്വേഷിക്കുകയാണ് എങ്കിൽ നിങ്ങൾക്കു മുന്നിൽ ഇതാ ഒരു അവസരം. കേരള ഹൈക്കോടതിയിൽ 55 അസിസ്റ്റന്റ് ഒഴിവുകൾ.
കേരള ഹൈക്കോടതി അസിസ്റ്റന്റ് തസ്തികയിൽ 55 ഒഴിവുകളുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി . ( റിക്രൂട്ട്മെന്റ് നമ്പർ 01/2021). പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിലെ ഏറ്റവും കുറഞ്ഞത് ഒരു വർഷത്തെ കാലപരിധി ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം വിശദമായി വായിച്ചു നോക്കേണ്ടതാണ്
∎ kerala highcourt recrutment 2021 important dates.
അപേക്ഷ അയക്കാനും ഓൺലൈൻ ആയി ഫീസ് അടയ്ക്കാനും തുടങ്ങേണ്ട തീയതി 08/07/2021
അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാനും ചെല്ലാൻ ഓഫ്‌ലൈൻ പെയ്മെന്റ് വേണ്ടി ഡൗൺലോഡ് ചെയ്യാനുള്ള അവസാന തീയതി - 09/08/2021
അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കേണ്ട അവസാന തീയതി 27/08/2021
∎ kerala high court recrutment 2021 educational qualification
ഏറ്റവും കുറഞ്ഞ പക്ഷം 50 ശതമാനം മാർക്കോടെ ബിരുദം,അല്ലെങ്കിൽ മാസ്റ്റർ ബിരുദം അഥവാ ബിരുദാനന്തരബിരുദം ,അല്ലെങ്കിൽ നിയമ ബിരുദം കരസ്ഥമാക്കിയ ഉദ്യോഗാർത്ഥികൾ ആയിരിക്കണം അപേക്ഷിക്കേണ്ടത്. കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നിന്നോ അല്ലെങ്കിൽ കേരളത്തിൽ അംഗീകരിച്ചതോ സർവകലാശാലകളിൽ നിന്നായിരിക്കണം മേൽപ്പറഞ്ഞ ബിരുദം കരസ്ഥമാക്കിയത്. അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് കംപ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ് .
∎ kerala highcourt recrutment 2021 age limit
02/01/1985 നും 01/01/2003 നും ഇടയിൽ ജനിച്ചവരായിരിക്കണം
എസ് സി എസ് ടി വിഭാഗക്കാർക്ക് 5 വർഷം വരെയും, ഒ ബി സി വിഭാഗക്കാർക്ക് 3 വർഷം വരെയും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. വിധവകൾക് അഞ്ചുവർഷം വരെ പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്ഭിക്കുന്നതാണ്. ഭിന്നശേഷിക്കാർക്ക് വിമുക്തഭടന്മാർ ക്കും നിയമാനുസൃതമായി ഇളവുകൾ ലഭ്യമാണ്. എന്നാൽ പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല.
∎ kerala highcourt recrutment 2021 salary
39,300₹ മുതൽ 83,000₹
∎ kerala highcourt recrutment 2021application fees
460 രൂപയാണ് അപേക്ഷാഫീസ് എസ് സി, എസ് ടി, വിഭാഗക്കാർക്കും തൊഴിൽരഹിതരായ ഭിന്നശേഷി കാർക്കും ഫീസ് ഉണ്ടായിരിക്കുന്നതല്ല. അപേക്ഷാഫീസ് ഓൺലൈൻ വഴിയും ചെല്ലാൻ വഴി ഓഫ്‌ലൈനായും അടയ്ക്കാവുന്നതാണ്.
കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്യുക
Post a Comment