65 vacancy at BSF - 2021
അതിർത്തി സുരക്ഷാ സേനയിലെ വിവിധ തസ്തികകളിലായി 65 പുതിയ ഒഴിവുകകളുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.ഈ 65 തസ്തികകളിലായി ഡയറക്റ്റ് റിക്രൂട്മെന്റ് ആണ് നടത്തുന്നത്. താൽപര്യമുള്ളവരും അർഹരായ ഉദ്യോഗാർത്ഥികളും ജൂലൈ 24 ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. തസ്തികകൾ, ഒഴിവ്, വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, എന്നതിനെ പറ്റിയുള്ള വിശദവിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്.
BSF RECRUITMENT 2021 - തസ്തികകളും ഒഴിവുകളും
♦️ അസിസ്റ്റന്റ് എയർക്രാഫ്റ്റ് മെക്കാനിക് (അസി.എസ്. ഐ ) 49 ഒഴിവുകൾ
♦️ അസിസ്റ്റന്റ് ഓഡിയോ മെക്കാനിക്ക് (അസി എസ് ഐ ) 8 ഒഴിവുകൾ
♦️ കോൺസ്റ്റബിൾ ( സ്റ്റോർ മാൻ ) 8 ഒഴിവുകൾ
BSF RECRUITMENT 2021 - പ്രായപരിധി യോഗ്യതയും
അസിസ്റ്റന്റ് എയർക്രാഫ്റ്റ് മെക്കാനിക് (അസി.എസ്. ഐ )
∎ (മെക്കാനിക്കൽ ഏവിയോണിക്സ് ട്രോടുകളിൽ ). ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ ഇന്ത്യൻ എയർ ഫോഴ്സ് ഗ്രൂപ്പ് എക്സ് ഡിപ്ലോമ
പ്രായപരിധി പരമാവധി 28 വയസ്
അസിസ്റ്റന്റ് ഓഡിയോ മെക്കാനിക്ക്ൽ (അസി എസ് ഐ )
∎ ടെലികമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ മൂന്നുവർഷം ഡിപ്ലോമ അല്ലെങ്കിൽ ഇന്ത്യൻ എയർ ഫോഴ്സ് ഗ്രൂപ്പ് എക്സ് റേഡിയോ ഡിപ്ലോമ
പരമാവധി പ്രായപരിധി 28 വയസ്സ്
കോൺസ്റ്റബിൾ ( സ്റ്റോർ മാൻ )
∎ മെട്രിക്കുലേഷൻ സയൻസ് അല്ലെങ്കിൽ തത്തുല്യം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. പരമാവധി പ്രായപരിധി 20 നും 25 നും ഇടയിൽ.
കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ബട്ടൺ ക്ലിക്ക് ചെയ്യുക
Post a Comment