Panjab national bank vacancies 2021

 


പഞ്ചാബ് നാഷണൽ ബാങ്ക് പാർട്ട് ടൈം സ്വീപ്പർ ഒഴിവുകൾ. അപേക്ഷിക്കേണ്ട അവസാന തീയതി 2021 ഏപ്രിൽ 17

 23 ഒഴിവുകളാണ് നിലവിലുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് ഒഴിവുകൾ. 

പഞ്ചാബ് നാഷണൽ ബാങ്ക് റിക്രൂട്ട്മെന്റ് വഴി പാർട്ട് ടൈം സ്വീപ്പർ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് നിശ്ചയിച്ചിട്ടുള്ള ശമ്പളം ലഭിക്കുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ  വിവരങ്ങളടങ്ങിയ പട്ടിക പഞ്ചാബ് നാഷണൽ ബാങ്ക് ഓഫീസ് അറിയിപ്പ് ബോർഡിൽ പ്രദർശിപ്പിക്കുന്നതാണ്

പഞ്ചാബ് നാഷണൽ ബാങ്ക് പാർട്ട് ടൈം സ്വീപ്പർ പോസ്റ്റിലേക്ക് ആകെ 23 ഒഴിവുകളാണ് ഉള്ളത്. ഓരോ ജില്ലകളിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.


🔖 തിരുവനന്തപുരം : 06


🔖 പത്തനംതിട്ട : 04


🔖 കൊല്ലം : 05


🔖കോട്ടയം : 04


🔖 ഇടുക്കി : 02


🔖 ആലപ്പുഴ : 02


ട്രാൻസ്‌പോർട് കോർപറേഷനിൽ 17 ഒഴിവുകൾ  𝔸ℙℙ𝕃𝕐 ℕ𝕆𝕎


👉 യോഗ്യരായ ഉദ്യോഗാർത്ഥികൾ 2021 ഏപ്രിൽ 17 ന് മുൻപ് എത്തുന്ന വിധത്തിൽ തപാൽ വഴി(പോസ്റ്റോഫീസ് വഴി)  അപേക്ഷിക്കണം.


👉 അപേക്ഷിക്കുന്ന വ്യക്തികൾ ഒഴിവുകൾ ഉള്ള ജില്ലകളിൽ താമസിക്കുന്ന വ്യക്തികൾ ആയിരിക്കണം 


👉 അപേക്ഷാഫോം താഴെ അപ്ലെ നൌ ബട്ടൺ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.


👉  ഡൗൺലോഡ് ചെയ്ത് അപേക്ഷ ഫോം പൂർണ്ണമായി പൂരിപ്പിക്കുക. അപേക്ഷയോടൊപ്പം ചേർക്കേണ്ട രേഖകൾ ചുതാഴെ കൊടുക്കുന്നുണ്ട്.


പഞ്ചാബ് നാഷണൽ ബാങ്ക് പാർടൈം സ്വീപ്പർ യോഗ്യത


👉 പാർട്ട് ടൈം സ്വീപ്പർ ഒഴിവുകളിലേക്ക് പത്താം ക്ലാസ് പാസ്സാകാത്തവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. അപേക്ഷിക്കുന്നതിന് മിനിമം യോഗ്യത ഒന്നും ആവശ്യമില്ല.


പഞ്ചാബ് നാഷണൽ ബാങ്ക് പാർടൈം സ്വീപ്പർ 2021 പ്രായപരിധി 

👉 18 വയസ്സ് മുതൽ 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഒബിസി/ എസ് സി/ എസ് ടി വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്. പരമാവധി 45 വയസ്സ് വരെയായിരിക്കും വയസ്സിളവ് ലഭിക്കുക. 

👉 എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ കാർഡ് ഉണ്ടെങ്കിൽ അതും


👉 ഫോട്ടോ പതിച്ച അപേക്ഷ


👉 പത്താംക്ലാസ് പാസായിട്ടില്ലെന്ന് തെളിയിക്കുന്ന മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും അല്ലെങ്കിൽ അവസാനം പാസായ മാർക്ക് ലിസ്റ്റും ട്രാൻസ്ഫർ സർട്ടിഫിക്കറ്റും


👉 ജാതി സർട്ടിഫിക്കറ്റ്


👉 മേൽവിലാസ രേഖ,  തിരിച്ചറിയൽ രേഖ


👉 ഭിന്നശേഷിക്കാരായ അപേക്ഷകർ ആണെങ്കിൽ  തെളിയിക്കുന്നതിനുള്ള രേഖ


👉  സ്ഥിര താമസ സർട്ടിഫിക്കറ്റ്


👉 സാമ്പത്തിക സംവരണം ഉള്ളവർക്ക് അത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്

അപേക്ഷാ ഫോം താഴെ അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്താൽ കിട്ടുന്നതാണ്




Post a Comment

Previous Post Next Post